നടി ഊര്‍മ്മിള മതോണ്ട്കർ ശിവസേനയിൽ ചേർന്നു

ബോളിവുഡ് നടി ഊര്‍മ്മിള മതോണ്ട്കർ ശിവസേനയിൽ ചേർന്നു. പാർട്ടി പ്രസിഡന്റും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലായിരുന്നു ഭാര്യ രശ്മി താക്കറെ ബാന്ദ്രയിലെ വസതിയായ മാതോശ്രീയിൽ വച്ച് നടന്ന ചടങ്ങിൽ ഊർമ്മിളയെ ശിവസേനയിലേക്ക് സ്വാഗതം ചെയ്തത്.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു പരാജയപ്പെട്ട ഊർമിള മതോണ്ട്കർ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ നിന്നായിരുന്നു അംഗത്വം സ്വീകരിച്ചത്. മഹാരാഷ്ട്രയിലെ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ പ്രധാന സഖ്യകക്ഷിയായ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മാതോണ്ട്കർ കഴിഞ്ഞ വർഷം രാജിവച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel