ദില്ലിയിലെ കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; എല്‍ഡിഎഫ് നേതൃത്വത്തില്‍ നാളെ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിക്കും: എ വിജയരാഘവന്‍

തിരുവനന്തപുരം: പുതിയ കാര്‍ഷിക നിയമത്തിനെതിരെ കൃഷിക്കാര്‍ ദില്ലിയില്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നാളെ എല്ലാ വാര്‍ഡുകളിലും എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കണമെന്ന് കണ്‍വീനര്‍ എ.വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.

ബി.ജെ.പി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ശ്രമങ്ങളേയും, കുതന്ത്രങ്ങളേയും അതിജീവിച്ച് കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയാണ്. കര്‍ഷകര്‍ക്കു വേണ്ടിയെന്ന് പറഞ്ഞ് കോര്‍പ്പറേറ്റുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന നിയമമാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്.

ഭൂമിയുടെ ഉടമസ്ഥാവകാശം ഉള്‍പ്പെടെ കര്‍ഷകരില്‍ നിന്ന് തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്നും കണ്‍വീനര്‍ പ്രസ്താവനയില്‍ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News