അംബിക റാവുവിന്ചികിത്സക്കുള്ള സഹായവുമായി നടന്‍ ജോജു ജോര്‍ജ്

ചലച്ചിത്ര നടിയും ചലച്ചിത്രസംവിധായകയുമായ അംബിക റാവു കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ്.അംബിക റാവുവിന്ചികിത്സക്കുള്ള സഹായവുമായി നടന്‍ ജോജു ജോര്‍ജ്. ഒരു ലക്ഷം രൂപയാണ് നടന്‍ അംബികയ്ക്ക് നല്‍കിയത്. അംബിക റാവു ഏറെക്കാലമായി ചികിത്സയിലാണ്. ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്.

ചികിത്സ മുന്നോട്ട് കൊണ്ടുപോകാന്‍ അംബികയ്ക്ക് സഹായം ആവശ്യമാണെന്നാണ് അംബികയുടെ ചലച്ചിത്ര സുഹൃത്തുക്കൾ പറയുന്നു.സുഹൃത്തുക്കളുടെ ഉള്‍പ്പടെ സഹായത്തോടെയാണ് നാളുകളായി ചികിത്സ തുടരുന്നത്. ഇതിനിടെ എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരന്‍ അജിയും രോഗത്തെ തുടർന്ന് ആശുപത്രിയിലായതോടെ തുടര്‍ചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലായി അംബിക.
തൃശൂരില്‍ നിന്നുള്ള സൗഹൃദ കൂട്ടായ്മ അംബികയ്ക്ക് സഹായവുമായി മുന്നില്‍ തന്നെയുണ്ട്. ആ കൂട്ടായ്മകളിൽ ഒട്ടേറെ ചലച്ചിത്രപ്രവർത്തകര് ഭാഗവുമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News