ബിജെപി കൗണ്‍സിലറുടെ അനാസ്ഥ; കാര്‍ഷിക കിറ്റുകള്‍ കെട്ടിക്കിടന്ന് നശിച്ചു

തലസ്ഥാനത്ത് ബിജെപി കൗണ്‍സിലറുടെ അനാസ്ഥ മൂലം കാര്‍ഷിക വിഭവങ്ങള്‍ കെട്ടികിടന്ന് നശിച്ചു. വീടുകളില്‍ വിതരണം ചെയ്യാനേല്‍പ്പിച്ച കാര്‍ഷിക വിഭവങ്ങള്‍ ആണ് വിതരണം ചെയ്യാതിരിുന്നത്. കൗണ്‍സിലറുടെ ഓഫീസിന് സമീപത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ച വസ്തുകള്‍ നാട്ടുകാര്‍ ഇടപ്പെട്ട് തടഞ്ഞു. നശിച്ചത് 300 ലെറെ കിറ്റുകള്‍, കൃഷി ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തുന്നു

തലസ്ഥാന നഗരത്തിലെ ബിജെപി കൗണ്‍സിലറായ കൊടുങ്ങാനൂര്‍ ഹരികുമാറിന്‍റെ അനാസ്ഥ മൂലമാണ് വീടുകളില്‍ വിതരണം ചെയ്യാനേല്‍പ്പിച്ച കാര്‍ഷിക കിറ്റുകള്‍ മ‍ഴയത്ത് കിടന്ന് നശിച്ചത്. കോര്‍പ്പറേഷന്‍റെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം കൃഷി ഒാഫീസില്‍ നിന്ന് എത്തിച്ച് നല്‍കുന്ന കിറ്റുകള്‍ പ്രദേശത്തെ കൗണ്‍സിലറെ ആണ് ഏല്‍പ്പിക്കുന്നത്. കൃഷി ഒാഫീസറില്‍ നിന്ന് കിറ്റുകള്‍ എറ്റുവാങ്ങിയെങ്കിലും എല്ലാ കിറ്റുകളും ഹരികുമാര്‍ വിതരണം ചെയ്തില്ല.

കൗണ്‍സിലറുടെ ഒാഫീസിന്‍റെ പുറത്ത് കിടന്ന് നശിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനിടെ ഇന്ന് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കാര്‍ഷിക കിറ്റുകള്‍ വാഹനത്തില്‍ ഇവിടെ നിന്ന് മാറ്റാനും ശ്രമം ഉണ്ടായി. സംഭവം അറിഞ്ഞ് എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇത് തടഞ്ഞതോടെ കൃഷി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

കിറ്റുകള്‍ വിതരണം ചെയ്യാന്‍ കൗണ്‍സിലര്‍ ഹരികുമാറിനെ ഏല്‍പ്പിച്ചതാണെന്നും എന്നാല്‍ വിതരണം ചെയ്തിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും വട്ടിയൂര്‍ക്കാവ് കൃഷി ഒാഫീസര്‍ വി ഐ സൗമ്യ കൈരളി ന്യൂസിനോട് പറഞ്ഞു

കിറ്റുകള്‍ വിതരണം ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ചത് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആണെന്ന് കൗണ്‍സിലര്‍ കെടുങ്ങാനൂര്‍ ഹരികുമാര്‍ വ്യക്തമാക്കി.

ചേന, ചേമ്പ്, കാച്ചില്‍ ഇഞ്ചി, മഞ്ഞള്‍ എന്നീ കാര്‍ഷിക വിഭവങ്ങളാണ് ഈ കിറ്റില്‍ ഉണ്ടായിരുന്നത്. 300 രൂപ വിലയുളള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ആണ് ചീഞ്ഞ് ആളിഞ്ഞത്. സം‍ഭവത്തില്‍ പ്രതിഷേധവുമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എത്തി.

പ്രതിഷേധത്തെ തുടര്‍ന്ന് കൃഷി ഉദ്യോഗസ്ഥരെത്തി കിറ്റുകള്‍ കസ്റ്റഡിയ്ില്‍ എടുത്തു. ഇത് വിതരണം ചെയ്യാമെന്ന് രേഖമൂലം എ‍ഴുതി കെടുത്തു. കെടുങ്ങാനൂര്‍ വാര്‍ഡിലെ ബിജെപിയുടെ വികസനം ആണ് ഈ കാണുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍സി വര്‍ഗ്ഗീസ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News