ഷെഹീൻ ബാഗ് സമര നായിക ബിൽക്കിസ് ദാദിയെ കസ്റ്റഡിയിലെടുത്തു

ഷെഹീൻ ബാഗ് സമര നായിക ബിൽക്കിസ് ദാദിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിംഗു അതിർത്തിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. കർഷകരെ കാണാൻ എത്തുമെന്ന് ബിൽക്കിസ് പ്രഖ്യാപിച്ചിരുന്നു.

കര്‍ഷക സമരം സന്ദര്‍ശിക്കാനെത്തിയപ്പോ‍ഴാണ് ശാഹീന്‍ ബാഗ്​ ദാദി എന്നറിയപ്പെടുന്ന ബിൽക്കിസ് ദാദിയെ ഡല്‍ഹി പൊലീസ്​ തടഞ്ഞത്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിന്‍ഘുവില്‍ വെച്ചാണ്​ ദാദിയെ തടഞ്ഞത്​.

”ഞങ്ങള്‍ കര്‍ഷകരുടെ പെണ്‍മക്കളാണ്​. ഞങള്‍ ശബ്​ദമുയര്‍ത്തും. സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കണം”- ദാദി നേരത്തേ പ്രതികരിച്ചിരുന്നു.

സിഎഎ-എന്‍ആര്‍സി വിരുദ്ധ സമരത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച ബില്‍കീസ്​ ദാദീ ടൈം മാഗസി​െന്‍റ ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയിലും ബിബിസിയുടെ 100 വനിത പട്ടികയിലും ഇടംപിടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News