ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ചു; പ്രതിദിനം 2000 പേർക്ക് ദർശനം നടത്താൻ അനുമതി

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ചു. പ്രതിദിനം 2000 പേർക്ക് ദർശനം നടത്താൻ അനുമതി. ശനി, ഞായർ ദിവസങ്ങളിൽ 3000 പേർക്കും ദർശനം നടത്താം. കൊവിഡ് പ്രോട്ടോക്കോളിൽ ഒരു തരത്തിലെ വീ‍ഴ്ചയും ഉണ്ടാകരുതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശിച്ചു.

ചിഫ് സെക്രട്ടറി അധ്യക്ഷനായ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. നേരത്ത പ്രതിദിനം ആയിരം പേർക്കാണ് ദർശനം അനുവദിച്ചിരുന്നത്. അതാണ് രണ്ടായിരമാക്കി ഉയർത്തിയത്.

ശനി, ഞായർ ദിവസങ്ങളിൽ 2000 പേർ എന്നത് മൂവായിരവുമാക്കി. വിശേഷാൽ ദിവസങ്ങളിൽ അനുവദിച്ച 5000 പേർ എന്നതിൽ മാറ്റമില്ല. നാളെ മുതൽ വെർച്വൽ ക്യൂ ബുക്കിംങ് ആരംഭിക്കും. ശബരിമലയിൽ പ്രതിദിനം എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ.വാസു സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

വിദഗ്ധ സമിതി ബോര്‍ഡിന്‍റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ഇതുവരെയുള്ള തീർത്ഥാടനം വിലയിരുത്തിയ ശേഷമാണ് കൂടുതൽ പേരെ പ്രവേശിപ്പിക്കാൻ ബോർഡ് തീരുമാനിച്ചത്. കൊവിഡ് പരിശോധനയ്ക്ക് കൂടുതൽ ക്രമീകരണം ഏർപ്പെടുത്തും. കർശനമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News