കെഎസ്എഫ്ഇ വിവാദം; പറയേണ്ടതെല്ലാം താൻ പറഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്

കെഎസ്എഫ്ഇ വിവാദത്തിൽ പറയേണ്ടതെല്ലാം താൻ പറഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. തൻ്റെ പരസ്യ പ്രസ്താവന വലിയ വിവാദത്തിനിടയാക്കി.

പാർട്ടിയിലും സർക്കാരിലും അഭിപ്രായ വത്യസ്തത ഉണ്ടെന്ന ധാരണ പരത്തി. ഇലക്ഷൻ കാലത്ത് വിവാദങ്ങൾ പാടില്ല എന്നത് ശരിയാണ്. ഇനിയുള്ള കാര്യങ്ങൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പാർട്ടിയിൽ പറയും.

സെക്രട്ടറിയേറ്റിൻ്റെ പ്രസ്താവന ഇനി മാധ്യമങ്ങൾക്ക് വ്യാഖ്യാനിക്കാമെന്നും തോമസ് ഐസക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News