അഞ്ചാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട രജനീഷ് ഹെന്റി ലോക ശ്രദ്ധയിലേക്ക്

ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡ് ഇന്‍ കേരള ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്റിയെ വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ നടന്ന 21ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ്  ദക്ഷിണാഫ്രിക്കയുടെ ഡുമിസോ ന്യാനോസിനെ, രജനീഷ് പരാജയപ്പെടുത്തിയത്. പാക്കിസ്ഥാനില്‍ നിന്നുള്ള സയ്യദ് സുല്‍ത്താന്‍ ഷാ പ്രസിഡണ്ടും ഓസ്‌ട്രേലിയയില്‍ നിന്നുള്ള റെയ്മണ്ട് മോക്സ്ലി ജനറല്‍ സെക്രട്ടറിയുമാണ്.

അഞ്ചാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട രജനീഷ് ഹെന്റി ക്രിക്കറ്റ് എന്ന സ്വപ്നത്തെ ഉപേക്ഷിച്ചില്ല.അഞ്ചു വയസിൽ കണ്ടു പതിഞ്ഞ കാഴ്ചകളിൽ നിന്നും  സ്വപ്നവും വളർന്നു. ഇപ്പോൾ ബ്ലൈൻഡ് ക്രിക്കറ്റിൽ രാജ്യാന്തര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

കേരളത്തില്‍ കാഴ്ച്ചപരിമിതരുടെ ഏഷ്യാകപ്പ്, വേള്‍ഡ് കപ്പ് മത്സരങ്ങളുടെ സംഘാടകനായിരുന്നു കോഴിക്കോട് മാനാഞ്ചിറ മോഡല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ അദ്ധ്യാപകന്‍ കൂടിയായ രജനീഷ് ഹെന്റി.2012ൽ ക്രിക്കറ്റ് അസോസിയേഷൻ ബ്ലൈൻഡ് ഫോർ ബ്ലൈൻഡ് ഇൻ കേരള എന്ന പേരിൽ സംസ്ഥാന തലത്തിൽ ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷൻ രൂപീകരിക്കുന്നതിന് മുൻകൈയെടുത്തവരിൽ ഒരാളാണ് രജനീഷ് ഹെന്റി.

സിഎബികെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് പുറമെ, ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡണ്ട്, ഏഷ്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ഡെവലപ്പ്‌മെന്റ് ഡയരക്ടര്‍ എന്നീ സ്ഥാനങ്ങളും രജനീഷ് ഹെന്റി വഹിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News