ജനാധിപത്യ അവകാശ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച പാലക്കാട് രക്തസാക്ഷികളുടെ ഓര്‍മപുതുക്കി. 51ാം രക്തസാക്ഷി ദിനത്തില്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ഇരുചക്ര വാഹനറാലിയും കോട്ടമൈതാനത്ത് അനുസ്മരണ സമ്മേളനവും നടന്നു.
1969 ഡിസം. 1. അവകാശ സമരപോരാട്ടത്തിലെ ജ്വലിക്കുന്ന ഏട്. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് കോട്ടയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച ജനകീയ സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ സുകുമാരന്‍, ചെല്ലന്‍, മാണിക്കന്‍, രാജന് എന്നീ നാല് സിപിഐഎം പ്രവര്‍ത്തകരാണ് രക്തസാക്ഷിത്വം വരിച്ചത്.
രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച ഇരുചക്ര വാഹന റാലി കോട്ടമൈതാനത്ത് സമാപിച്ചു. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം ചെയ്തു.
കൊടുന്പ് ഓലശ്ശേരിയില്‍ രക്തസാക്ഷി മാണിക്യന്‍ അനുസ്മരണയോഗം സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനും കണ്ണാടിയില്‍ രക്തസാക്ഷി രാജൻ അനുസ്മരണം സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം എന്‍എന്‍ കൃഷ്ണദാസും കണ്ണങ്കോട് ഒടൂർ കാവില്‍ സുകുമാരന്‍ രക്തസാക്ഷി അനുസ്മരണം സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം കെവി രാമകൃഷ്ണനും ഉദ്ഘാടനം ചെയ്തു.

Get real time update about this post categories directly on your device, subscribe now.