
നടിയെ ആക്രമിച്ച കേസില്‍ സർക്കാർ സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി സമർപ്പിച്ചു. ചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ പ്രത്യേകാനുമതി ഹർജി സമർപ്പിച്ചത്.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന വാദം ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പ്രധാന സാക്ഷിമൊഴികൾ വിചാരണക്കോടതി രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും ഹൈക്കോടതി അത് കണക്കിലെടുത്തില്ലെന്നും സർക്കാർ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
കേസ് നാളെ വിചാരണക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി സമർപ്പിച്ച വിവരം നാളെ വിചാരണക്കോടതിയെ അറിയിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here