പ്രണയാർദ്ര നിമിഷങ്ങൾ പങ്ക് വെച്ച് ശ്രീകുമാറും സ്നേഹയും

സീരിയൽ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരങ്ങളാണ് മണ്ഡോദരിയും ലോലിതനും.ഇരുവരും ജീവിതത്തിലും ഒരുമിച്ച വാർത്ത ഏറെ സന്തോഷത്തോടെയാണ് ഏവരും സ്വീകരിച്ചത്. പ്രിയപ്പെട്ടവരുടേയും ഉറ്റവരുടേയും ആശീർവാദങ്ങൾക്കു നടുവിൽ ഇരുവരും വിവാഹിതരായ വാർത്ത മാധ്യമങ്ങളും ആഘോഷമാക്കിയിരുന്നു.

ശ്രീകുമാർ നടൻ എന്നതിനൊപ്പം തന്നെ നല്ല ഗായകൻ കൂടിയാണ്.നർത്തകിയായ സ്നേഹയും ശ്രീകുമാറും ചേർന്ന് ഒരുക്കിയ കവർ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു ഇരുവരും ചേർന്നുള്ള യൂട്യൂബ് വീഡിയോകൾക്കും നല്ല സ്വീകാര്യതയാണ്.ഇപ്പോഴിതാ പ്രണയാർദ്ര നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുകയാണ് ഇരുവരും. മൂന്നാർ ആണ് ലൊക്കേഷൻ
പതിവിൽ നിന്നും വ്യത്യസ്തമായി മോഡേൺ വേഷത്തിലാണ് ഇരുവരും

.മനോഹരമായ ചിത്രങ്ങളാണ് സ്നേഹ ഫെയ്‌സ് ബുക്ക് പേജിലൂടെ ഷെയർ ചെയ്തിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here