കൊല്ലത്ത് ക്ഷേമ പെൻഷൻ വിതരണം തടഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് പ്രവർത്തകരും; സ്ലിപ്പ് വലിച്ചു കീറി

കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് പ്രവർത്തകരും ക്ഷേമ പെൻഷൻ വിതരണം തടഞ്ഞ് സ്ലിപ്പ് വലിച്ചു കീറിയതായി പരാതി. എഴുകോൺ 5ാം വാർഡിലാണ് പെൻഷൻ വിതരണത്തിനെത്തിയ ബാങ്ക് ഉദ്യോഗസ്ഥയെ തടഞ്ഞത്.

സമയം രാവിലെ 9 മണി ഈലിയോട് കിഴക്കടത്ത് കിഴക്കതിൽ 68 വയസ്സുള്ള ഓമനക്ക് നൽകാനുള്ള പെൻഷൻ നൽകാൻ എഴുകോൺ സർവ്വീസ് സഹകരണ ബാങ്ക് അക്കൗണ്ടന്റ് അനു എത്തിയപ്പോഴാണ് യുഡിഎഫ് പ്രവർത്തകർ തടഞ്ഞത്.

വോട്ടിംങ് ദിവസമായ 8ാം തീയതിക്കു ശേഷം പെൻഷൻ നൽകിയാൽ മതിയെന്ന് യുഡിഎഫ് നേതാക്കൾ ഭീഷണിപ്പെടുത്തിയതായി അനു പറഞ്ഞു.

സർക്കാർ നിർദ്ദേശ പ്രകാരം നടത്തിയ പെൻഷൻ വിതരണമാണ് കോൺഗ്രസ് നേതാക്കൾ തടഞ്ഞതെന്നും ഇതിനെതിരെ പോലീസിന് പരാതി നൽകിയതായും എഴുകോൺ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ ഗോപുകൃഷ്ണൻ പറഞ്ഞു.

പെൻഷൻ വിതരണം യുഡിഎഫ് പ്രവർത്തകർ തടഞ്ഞതോടെ പെൻഷൻ പണം കൊണ്ട് മരുന്ന് വാങാൻ കാത്തു നിന്നവരും ആശങ്കയിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News