കൊല്ലം ശാസ്താംകോട്ടയിൽ അജ്ഞാത വാഹനമിടിച്ച് വാനര കുഞ്ഞിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു.മുൻ പഞ്ചായത്ത് മെമ്പറും വീണ്ടും ശാസ്താംകോട്ട ബ്ലോക്ക് ഡിവിഷൻ ഇടതു സ്ഥാനാർത്ഥി ദിലീപിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി കൊല്ലം ജില്ലാ വെറ്റിനറി ആശുപത്രിയിൽ എത്തിച്ചു.
ചന്തകുരങൻ കൊച്ചു സായിപ്പിന്റെ ബന്തുവായ വാനകുട്ടിക്കാണ് പരിക്കേറ്റത്. ശാസ്താംകോട്ട റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഏതൊ വാഹനം തട്ടി വാനരകുട്ടിയുടെ തലക്ക് പരിക്കേറ്റതെന്ന് കരുതുന്നു. വെറ്റിനറി സർജൻ അജിത്തിന്റെ നേതൃത്വത്തിൽ വാനരന് രക്തസ്രാവം നിയന്ത്രിക്കാനും മറ്റ് ജീവൻ രക്ഷാ ഔഷധങളും നൽകി. ഇടതു കൈപ്പത്തി നഷ്ടപ്പട്ടെ വാനരൻ ഇടക്ക് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.
ശാസ്താംകോട്ട ബ്ലോക്ക് ഡിവിഷൻ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥിയായി മെഴുകുതിരി ചിഹ്നത്തിൽ മത്സരിക്കുന്ന ദിലീപും സുഹൃത്തുക്കളുമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനം നിർത്തിവെച്ച് വാനരകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
വാനരകുട്ടി രക്ഷപെടാനുള്ള ചാൻസ് വിരളമാണെങ്കിലും ജീവൻ രക്ഷിക്കാനുള്ള ത്രവ്ര ശ്രമത്തിലാണ് മൃഗസംരക്ഷണ വകുപ്പ്.

Get real time update about this post categories directly on your device, subscribe now.