എല്ലാവരുടെയും പട്ടണമായും ലോകം ശ്രദ്ധിക്കുന്ന മഹാനഗരമായും കൊല്ലത്തെ മാറ്റിത്തീര്‍ക്കാനുള്ള നിര്‍ദേശങ്ങളുമായി കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പത്രിക ജനങ്ങളുടെ അംഗീകാരത്തിനായി സമർപ്പിച്ചു. യുഡിഎഫും ബിജെപിയും രാഷ്ട്രീയവും വികസനവും ചർച്ചചെയ്യുന്നതിനു പകരം വർഗ്ഗീയതയും നുണയിൽ നിർമ്മിച്ച അഴിമതി കഥകളാണ് ജനങൾക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് കെ വരദരാജൻ പറഞ്ഞു.
നഗരത്തെ നാളത്തെ മെട്രോ നഗരമാക്കുമെന്നും വികസനത്തിലും ക്ഷേമത്തിലും കുതിച്ചുചാട്ടം നടത്തുമെന്നും കെ വരദരാജനും ആര്‍ വിജയകുമാറും പറഞ്ഞു. ‘കൊല്ലം നഗരത്തെ ലോകം ശ്രദ്ധിക്കുന്ന മഹാനഗരമായി വളര്‍ത്തുന്നതിന് ഒന്നിക്കുക’ എന്ന മുദ്രാവാക്യമാണ് പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നത്.
വിനോദസഞ്ചാരം, വിദ്യാഭ്യാസം, പരമ്പരാഗത വ്യവസായം, സ്ത്രീശാക്തീകരണം, ശുചിത്വം, പൊതുജനാരോഗ്യം, കുടിവെള്ളം, സാമൂഹ്യനീതി, കലാസാംസ്കാരികം, കായികം തുടങ്ങിയ മേഖലകളിലെല്ലാം മാതൃകയാ പ്രവത്തനം നടപ്പാക്കും. കഴിഞ്ഞ അഞ്ച് വര്‍ഷം അഭിമാന ഭരണ നേട്ടങ്ങളുണ്ടായി.മികച്ച ഭരണത്തിനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിാനായി.
വികസനത്തില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും പങ്കാളികളായി. ഓരോ ഡിവിഷനിലും പത്ത് കോടി രൂപയുടെവരെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്.അശരണര്‍ക്ക് തുണയേകുന്നതില്‍ ജാഗ്രത കാട്ടി. ലൈഫ് പദ്ധതിയിലൂടെ 3000 ത്തിലധികം കുടുംബങ്ങള്‍ക്ക് വീട് നല്‍കി.
ഭൂരഹിതരുള്‍പ്പെടെ വീടില്ലാത്തവരായി ഇനി 8000 കുടുംബങ്ങളുണ്ട് ഇവര്‍ക്കും ഫ്ളാറ്റും കിടപ്പാടവും ഉറപ്പാക്കും.പ്രകടന പത്രിക കമ്മിറ്റി കണ്‍വീനര്‍ ആര്‍ എസ് ബാബു,ജി ലാലു, അഡ്വ. എ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് കൊല്ലം പ്രസ് ക്ലബില്‍ പ്രകടന പത്രിക പ്രകാശനംചെയ്തത്.

Get real time update about this post categories directly on your device, subscribe now.