കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്‌ഐയുടെ ട്രാക്ടര്‍ റാലി

കണ്ണൂര്‍: രാജ്യ തലസ്ഥാനത്ത് പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കണ്ണൂരില്‍ ട്രാക്ടര്‍ റാലി. ഡി വൈ എഫ് ഐ പെരിങ്ങോം ബ്ലോക്ക് കമ്മറ്റിയാണ് കര്‍ഷക സമരത്തിന് പിന്തുണയുമായി റാലി നടത്തിയത്. പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ആവേശകരമായ പ്രതികരണമാണ് ട്രാക്ടര്‍ റാലിക്ക് ലഭിച്ചത്.

ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ട്രാക്ടറുകള്‍ രാജ്യ തലസ്ഥാനത്ത് കര്‍ഷക രോഷത്തിന്റെ മുഖമുദ്രയാണ്. ഇന്ദ്രപ്രസ്ഥത്തിലെ രാജ വീധികളെ ട്രാക്ടറുകള്‍ കയ്യടക്കുമ്പോള്‍ ഇങ്ങ് കണ്ണൂരിലും പാടത്ത് നിന്നും ട്രാക്ടറുകള്‍ പാതയിലേക്ക് കയറി. പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുവുമായി ഡി വൈ എഫ് ഐ പേരിങ്ങോം ബ്ലോക്ക് കമ്മറ്റിയാണ് ട്രാക്ടര്‍ റാലി സംഘടിപ്പിച്ചത്

മാത്തില്‍ ടൗണില്‍ നിന്നും ആരംഭിച്ച ട്രാക്ടര്‍ റാലി കാങ്കോലില്‍ സമാപിച്ചു.സി പി ഐ എം പെരിങ്ങോം ഏരിയ സെക്രട്ടറി സി സത്യപാലന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.ട്രാക്ടര്‍ റാലിക്ക് അകമ്പടിയായി ഇരു ചക്ര വാഹനങ്ങളും അണിനിരന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here