ആർഎംപി-കോൺഗ്രസ് തർക്കം രൂക്ഷം; വടകരയില്‍ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനാകാതെ യുഡിഎഫ്

വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനാകാതെ യുഡിഎഫ് കുഴങ്ങുന്നു. ഒത്ത്തീർപ്പ് നിർദ്ദേശങ്ങൾ തള്ളിയ കോൺഗ്രസ് സ്ഥാനാർത്ഥി കെ.പി.ജയകുമാർ മൽസര രംഗത്ത് ഉറച്ച് നിൽക്കുമെന്ന് വ്യക്തമാക്കി.

കോൺഗ്രസിനെതിരെ  വിമർശനവുമായി ആർഎംപി സ്ഥാനാർത്ഥിയും രംഗത്തെത്തി. അതേ സമയം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ ആശിഷ്വി കസനനേട്ടങ്ങൾഉയർത്തിക്കാട്ടി സജീവമായ പ്രചാരണത്തിലാണ്.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വീടുൾപ്പെടുന്ന ഡിവിഷനിലെ  ആർഎംപി കോൺഗ്രസ് തർക്കം യുഡിഎഫ്ന്റെ തിരഞ്ഞെടുപ്പ്പ്രവർത്തനങ്ങളെയാകെ ബാധിച്ചിരിക്കുകയാണ്. മൽസര രംഗത്ത് ഉറച്ചുനിൽക്കുകയാണെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ.പി ജയകുമാർ വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രനെ പോലും വ്യക്തിഹത്യ നടത്തുകയാണ് ആർഎംപി ക്കാരെന്നും ജയകുമാർ ആരോപിച്ചു.
കോൺഗ്രസിനെതിരെ ശക്തമായ വിമർശനങ്ങളാണ് ആർഎംപി പ്രവർത്തകരും ഉന്നയിക്കുന്നത്. വടകര ലോക്സഭാ മണ്ഡലത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ വിജയിച്ചത് തങ്ങളുടെ വോട്ടുകൾ കൊണ്ടാണെന്നും ആർഎംപി അവകാശപ്പെടുന്നു
അതേ സമയം കല്ലാമലയിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ ആശിഷ് സജീവമായ പ്രചാരണത്തിലാണ്. നേരിന്റെ രാഷ്ട്രീയത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യമുയർത്തിയാണ് എൽഡിഎഫ് വോട്ടർമാരെ സമീപിക്കുന്നത്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News