ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചു കൊണ്ടുവരികയെന്ന ദൗത്യത്തിനായി ചൈന അയച്ച പേടകം വിജയകരമായി ചന്ദ്രന്റെ നിലം തൊട്ടു. ചന്ദ്രനില്‍നിന്നു മണ്ണും പാറക്കല്ലുകളും ശേഖരിച്ചു കൊണ്ടുവരാനാണ് ചാങ്ഇ5 അയച്ചിരിക്കുന്നത്. ചന്ദ്രന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.
ചരിത്രപരമായ ദൗത്യത്തില്‍ ചൊവ്വാഴ്ച രാജ്യം വിജയിച്ചെന്നു ചൈന നാഷനല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനെ (സിഎന്‍എസ്എ) ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 24നാണ് പേടകം വിക്ഷേപിച്ചത്.
പുരാതന ചൈനീസ് ദേവതയുടെ പേരാണ് ദൗത്യത്തിന് നല്‍കിയിരിക്കുന്നത്. യുഎസിനും സോവിയറ്റ് യൂണിയനും ശേഷം ചാന്ദ്രശില ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകാനാണ് ചൈനയുടെ ലക്ഷ്യം. 1970കള്‍ക്കു ശേഷം ഇതാദ്യമായാണു ചന്ദ്രോപരിതലത്തില്‍നിന്നു മണ്ണും പാറയും ശേഖരിക്കാന്‍ ശ്രമം നടക്കുന്നത്.
ചന്ദ്രന്റെ ഉത്ഭവം, ചന്ദ്രനിലെ അഗ്‌നിപര്‍വതങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പഠിക്കുന്നതിന് പാറ കഷ്ണങ്ങളും മണ്ണും പേടകം ശേഖരിക്കും. 2 കിലോഗ്രാം പാറക്കഷണങ്ങള്‍ ശേഖരിക്കാനാണു പദ്ധതി. 2022 ഓടെ ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്.
Get real time update about this post categories directly on your device, subscribe now.