നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും.
വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം നിരസിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായി  സർക്കാർ  അറിയിക്കും. കേസിൽ  പുതിയ പ്രോസിക്യൂട്ടറെ  നിയമിച്ചിട്ടില്ലെന്ന വിവരവും  വിചാരണക്കോടതിയെ ധരിപ്പിക്കും.
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി സമർപ്പിച്ചിരിക്കുന്നത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന വാദം ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സർക്കാർ ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.
പ്രധാന സാക്ഷിമൊഴികൾ വിചാരണക്കോടതി രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും ഹൈക്കോടതി അത് കണക്കിലെടുത്തില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.കേസ് ഇന്ന് വിചാരണക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി സമർപ്പിച്ച വിവരം സർക്കാർ ഇന്ന് വിചാരണക്കോടതിയെ അറിയിക്കും.
കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് നിലപാട് അറിയിക്കാൻ വിചാരണ കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ലെന്ന വിവരവും സർക്കാർ കോടതിയെ ധരിപ്പിക്കും.
വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍റെയും നടിയുടെയും ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ നേരത്തെ രാജിവെച്ചിരുന്നു.പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും വരെ വിചാരണ നീട്ടണമെന്നാവശ്യ്യപ്പെട്ട് അന്വേേഷണ ഉദ്യോോഗസ്ഥൻ കോടതിയിൽ കത്ത് സമർപ്പിക്കുകയും ചെയ്തിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News