കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍.ജെ.ഡി; പാര്‍ട്ടി പ്രവര്‍ത്തകരോട് കര്‍ഷകര്‍ക്കൊപ്പം തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍.ജെ.ഡി.പാര്‍ട്ടി പ്രവര്‍ത്തകരോടും തങ്ങളെ പിന്തുണയ്ക്കുന്നവരോടും കര്‍ഷകര്‍ക്കൊപ്പം തെരുവിലിറങ്ങണമെന്ന് ആര്‍.ജെ.ഡി ബീഹാര്‍ അധ്യക്ഷന്‍ ജഗന്നാഥ് സിംഗ് ആവശ്യപ്പെട്ടു.

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം സെപ്റ്റംബറില്‍ പാസാക്കിയ കാര്‍ഷിക ബില്ലിന് ആര്‍.ജെ.ഡി എതിരാണെന്നും കര്‍ഷകരെ സഹായിക്കാന്‍ നടപ്പിലാക്കേണ്ടത് സ്വാമിനാഥന്‍ റിപ്പോര്‍ട്ടാണെന്നും ജഗന്നാഥന്‍ പറഞ്ഞു.

അതേസമയം, കര്‍ഷകരുടെ സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചൊവ്വാഴ്ച കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഡിസംബര്‍ മൂന്നിന് വീണ്ടും ചര്‍ച്ച നടത്തും.

വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും കര്‍ഷകര്‍ തള്ളി.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമം തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്ന് കര്‍ഷകര്‍ പറഞ്ഞു. പാനല്‍ രൂപീകരിക്കാനുളള അനുയോജ്യമായ സമയം ഇതല്ലെന്നും അവര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News