ഞങ്ങൾക്ക് മറ്റു അജണ്ടകൾ ഒന്നുമില്ല. പുതുതായി കൊണ്ടു വന്ന മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം

നിശ്‌ചയദാർഢ്യത്തോടെയും ലക്ഷ്യബോധത്തോടെയും കർഷകർ തുടരുന്ന പ്രക്ഷോഭത്തെ മോഡിസർക്കാരിനും ബിജെപിക്കും എതിരായുള്ള കനത്ത പ്രഹരമായി വേണം കരുതാൻ .
പുതിയ മൂന്ന്‌ കാർഷികനിയമത്തിന്റെ ദീർഘകാല പ്രത്യാഘാതം മനസ്സിലാക്കി‌ കർഷകർ പ്രതിഷേധിക്കുന്നത്‌ താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടിയല്ല.

കർഷകരുടെ പ്രക്ഷോഭത്തെക്കുറിച്ച് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും , അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ ഹനൻ മൊല്ല പറയുന്നു

“ഞങ്ങൾക്ക് മറ്റു അജണ്ടകൾ ഒന്നുമില്ല. പുതുതായി കൊണ്ടു വന്ന മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം. ആ വിഷയത്തിൽ ചർച്ച നടന്നു. നിയമം പിൻവലിക്കുന്നതിൽ പ്രശ്നമുണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഓർഡിനൻസ് ഇറക്കി നിയമം നടപ്പിലാക്കുന്നത് നിർത്തി വയ്ക്കണം എന്ന് ഞങ്ങളും ആവശ്യപ്പെട്ടു.

നിയമത്തിൽ നിങ്ങൾക്ക് എന്തെല്ലാമാണ് പ്രശ്നങ്ങൾ ഉള്ളതെന്ന് എഴുതി തരാൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. അക്കാര്യം മറ്റന്നാൾ കമ്മിറ്റിയിൽ ചർച്ച ചെയ്തു എന്തൊക്കെ പരിഷ്കരിക്കാൻ പറ്റുമെന്ന് നോക്കാമെന്നാണ് അവർ പറഞ്ഞത്. ഇത്രയുമാണ് ഇന്നത്തെ മീറ്റിങ്ങിൽ നടന്നത്.

കർഷകരുടെ മുന്നിൽ എന്തെല്ലാം പ്രശനങ്ങൾ ഉണ്ടോ അതെല്ലാം ഞങ്ങൾ യോഗത്തിൽ പറഞ്ഞു. സമരത്തിന്റെ ഭാഗമായി കർഷകർക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങളും ഞങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News