എനിക്കിഷ്ടപ്പെട്ട ജിത്തുവിന്റെ പടം കേട്ടാൽ നിങ്ങൾ ചിരിക്കും എന്ന് ലിന്റ

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ്. ദൃശ്യം, മെമ്മറീസ് പോലുളള സിനിമകളെല്ലാം ജിത്തു ജോസഫ് എന്ന സംവിധായകന്റെ കൈയടക്കം കാണിച്ചുതന്ന ചിത്രങ്ങളാണ്. ആദ്യ ചിത്രം ഡിറ്റക്ടീവും സംവിധായകന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഏഴ് വര്‍ഷത്തിന് ശേഷം വരുന്ന ദൃശ്യം 2വാണ് സംവിധായകന്‌റെ എറ്റവും പുതിയ ചിത്രം.
മോഹന്‍ലാല്‍ സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്.
വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുന്നത്.

കൈരളി ടിവിയുടെ മനസ്സിൽ ഒരു മഴവില്ല് എന്ന പരിപാടിയിൽ ജിത്തു ജോസ്ഫ്ഉം ഭാര്യ ലിന്റയും തങ്ങളുടെ വിവാഹത്തെ കുറിച്ച്‌ മനസുതുറന്നിരുന്നു. അറേഞ്ച്ഡ് മാര്യേജ് അല്ലായിരുന്നു എന്നും ഞങ്ങള്‍ ഒരെ നാട്ടുകാരാണ് എന്നും ലിന്‌റ പറയുന്നു. പ്രണയിക്കാന്‍ ഒന്നും അധികം സമയം കിട്ടിയിരുന്നില്ല,പെട്ടെന്ന് കല്യാണം കഴിഞ്ഞു.
ഡിഗ്രി ഫൈനല്‍ ഇയര്‍ ആയപ്പോള്‍ ജീത്തു പ്രൊപ്പോസലുമായി വന്നു. ഡിഗ്രി കഴിഞ്ഞപ്പോഴേക്കും കല്യാണം കഴിഞ്ഞു.

ജിത്തുവിന്റെ പടങ്ങളിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമയെതെന്നു ചോദിച്ചപ്പോൾ ലിന്റ പറഞ്ഞത് എനിക്കിഷ്ടപ്പെട്ട ജിത്തുവിന്റെ പടം കേട്ടാൽ നിങ്ങളെല്ലാം കളിയാക്കും എന്നാണ്.
ജീത്തുവിന്റെ സിനിമകളില്‍ തനിക്ക് കൂടുതല്‍ ഇഷ്ടം മൈബോസാണെന്നും ലിന്‌റ പറഞ്ഞു. ഇത് കേട്ട് ലിന്റയ്ക്ക് കോമഡി ഭയങ്കര ഇഷ്ടമാണെന്നായിരുന്നു ജീത്തുവിന്റെ മറുപടി. വിജയത്തില്‍ ഒത്തിരി സന്തോഷിക്കുന്ന ഒരാളല്ല താനെന്നും സംവിധായകന്‍ പറയുന്നു.

പെര്‍ഫക്‌ട് സിനിമകള്‍ ഒരിക്കലും എടുക്കാന്‍ കഴിയില്ല. ഞാന്‍ എന്റെ സിനിമകള്‍ ഇറങ്ങുമ്ബോള്‍ ആഗ്രഹിക്കാറുളളത് ആരും അത് കണ്ട് അയ്യേ എന്ന് പറയരുത്.കൊളളാം കുഴപ്പമില്ല എന്നൊക്കെ പറയണം. ഞാന്‍ ഒരിക്കലും ഒരു പെര്‍ഫക്‌ട് സിനിമ ഉണ്ടാകുന്ന ആളല്ല.നന്നായി കഥ പറയണം എന്നാഗ്രഹിക്കുന്ന സംവിധായകനാണ് ഞാൻ. കുറ്റങ്ങളും കുറവുകളുമെല്ലാം സിനിമകളില്‍ ഉണ്ടാവും. രണ്ടാമത് എന്റെ പ്രൊഡ്യൂസര്‍ സിനിമ ഇറങ്ങിയ ശേഷം പറയുവാണ് ജീത്തു എനിക്ക് നഷ്ടം വന്നില്ല കേട്ടോ. ഞാന്‍ ഹാപ്പിയാണ്. അത്രേം മതി. അതിനപ്പുറത്തേക്കുളളതെല്ലാം ദൈവം തരുന്നതാണ്. നല്ല സിനിമകള്‍ എപ്പോഴും ചെയ്യാനാണ് ആഗ്രഹം,അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here