വനിതാ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കണമെന്ന് സുപ്രീംകോടതിയോട് അറ്റോർണി ജനറൽ

രാജ്യത്തെ വനിതാ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് അറ്റോർണി ജനറൽ കെ. കെ വേണുഗോപാൽ. ലൈംഗിക പീഡനക്കേസുകളിൽ ജാമ്യ വ്യവസ്ഥകൾ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട്  സമർപ്പിച്ച മറുപടിയിലാണ് എജി ആവശ്യമുന്നയിച്ചത്.

വനിതാ ജഡ്ജിമാരുടെ എണ്ണം വർധിച്ചാൽ  അത് ലൈംഗിക പീഡന കേസുകളിലെ  ഇരകളുടെ  വികാരം മനസ്സിലാക്കാൻ കോടതികളെ സഹായിക്കുമെന്ന് അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടു. രാജ്യത്ത് ആകെയുള്ള 1113 സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരിൽ വെറും 80 പേർ മാത്രമാണ് വനിതകളെന്നും അറ്റോർണി ജനറൽ  ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News