‘റോം കത്തുമ്പോള്‍ വയലിന്‍ വായിക്കരുത്’;കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ഹാസന്‍

കര്‍ഷക സമരത്തിനെതിരെ മുഖം തിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ഹാസന്‍. പ്രധാനമന്ത്രി കര്‍ഷകരുമായി സംസാരിക്കുകയും അവരുടെ പരാതികള്‍ പരിഹരിക്കുകയും ചെയ്യണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.

കര്‍ഷകസമരം കൂടുതല്‍ രൂക്ഷമാകുന്നതിന് മുമ്പ് പ്രശ്‌നപരിഹാരം കാണണമെന്നും നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍ പറഞ്ഞു.

നിലവിലെ സാഹചര്യങ്ങളെ മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, ‘എനിക്ക് വയലിന്റെ ശബ്ദം ഇഷ്ടമാണ്. പക്ഷെ റോം കത്തിക്കൊണ്ടിരിക്കുമ്പോള്‍ വയലിന്‍ വായിക്കരുത്’ എന്ന് കമല്‍ഹാസന്‍ പറഞ്ഞു.

കര്‍ഷകരെ കാണുക, അവരുമായി സംസാരിക്കുക എന്നതാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. ചര്‍ച്ച നടത്തേണ്ട സമയം അതിക്രമിച്ചതാണ്. ഇനിയെങ്കില്‍ പ്രധാനമന്ത്രി കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകണം, അത് രാജ്യത്തിന് വളരെ പ്രധാനമാണ്. കര്‍ഷക സമരം കൂടുതല്‍ രൂക്ഷമാകുന്നതിന് മുമ്പ് പ്രശ്‌നപരിഹാരം കാണണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News