എഴുത്തുകാരന്‍ മനോഹരന്‍ വി പേരകത്തിനെതിരെ സംഘപരിവാര്‍ ആക്രമണം; പ്രതിഷേധം ഉയരുന്നു

എഴുത്തുകാരന്‍ മനോഹരന്‍ വി പേരകം സംഘപരിവാര്‍ ഗുണ്ടകള്‍ മര്‍ദ്ദിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു.

മനോഹരന്‍ വി പേരകത്തിനെതിരെയുണ്ടായ സംഘപരിവാര്‍ ആക്രമണത്തില്‍ യുവ എ‍ഴുത്തുകാരന്‍ പി വി ഷാജി കുമാര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പ്രതിഷേധവുമായി രംഗത്ത്.

നോവലിസ്റ്റ് മനോഹരന്‍ വി പേരകം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് തന്‍റെ അനുഭവം പങ്കുവച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ;

സുഹൃത്തുക്കളേ,
വായനക്കാരേ,
സഖാക്കളേ,
ഇന്നലെ ഞാൻ, എന്റെ ദേശത്തുതന്നെയുള്ള ഏതാനും താമരഗുണ്ടകളുടെ കൊടിയ മർദ്ദനത്തിനിരയായി ആശുപത്രിയിലായിരുന്നു. നെറ്റിയിലും മുഖത്തുമൊക്കെ ചോര പൊടിഞ്ഞു.പോലീസ് കേസെടുത്തിട്ടുണ്ട്.
പാവങ്ങളുടെ ജീവിതപ്പാടിനെ ചൂഷണം ചെയ്യുന്ന പലിശക്കാരനും ഗുണ്ടയുമായ കളത്തിൽ ബാബു എന്നയാളുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. എന്റെ കൗമാര കാലത്ത് എന്നെയും എന്റെ അച്ഛനേയും പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത തിക്താനുഭവമുള്ളതിനാൽ ഞാൻ ഈ ഗുണ്ടകളോട് മുപ്പത് / മുപ്പത്തഞ്ച് വർഷമായി യാതൊരടുപ്പവും കാണിക്കാറില്ല,സംസാരിക്കാറുമില്ല.ഇവരിൽ നിന്നാണ് എനിക്ക് മർദ്ദനമേറ്റത്.
രണ്ടുമാസം മുമ്പ് ഇതിൽ ഒരാളുടെ മകന്റെ വിവാഹം, കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കൊഴുപ്പിച്ചുനടന്നപ്പോൾ അതിൽ പങ്കെടുത്ത ഒരാൾക്ക് പിറ്റേന്ന് കോവിഡ് പോസറ്റീവാണെന്ന് തെളിഞ്ഞിരുന്നു.എന്റെ മക്കളും ആ വീട്ടിൽ വിരുന്നിന് പോയിട്ടുണ്ടായിരുന്നു. അവിടെ വന്ന ഒരു സുഹൃത്തിന്, നിർഭാഗ്യവശാൽ പിറ്റേന്ന് കോവിഡ് പോസറ്റീവായ വിവരം മക്കൾ വന്ന് വീട്ടിൽ പറയുകയുണ്ടായി. “ആയതിനാൽ വിരുന്നിൽ പങ്കെടുത്ത സുഹൃത്തുക്കൾ ശ്രദ്ധിക്കുക” എന്ന് ഞാനെന്റെ പല സുഹൃത്തുക്കൾക്കും വാട്സപ്പ് മെസേജിടുകയുണ്ടായി.
രണ്ടുമാസം മുൻപ് നടന്ന ഈ മെസേജിനെ മുൻനിർത്തിയായിരുന്നു ചോദ്യം ചെയ്യലും മർദ്ദനവും.
എന്താടാ നീ ഞങ്ങളെക്കുറിച്ചെഴുതിയതെന്നും നിന്റെ വീട്ടുകാരെക്കുറിച്ചെഴുതടാ എന്നും അവർ പറഞ്ഞപ്പോൾ ഞാൻ, എന്റെ അനുഭവങ്ങളാണ് കൂടുതലും എഴുതുന്നതെന്നും നീയൊന്നും അത് വായിക്കാത്തത് എന്റെ കുറ്റമല്ലെന്നും ഞാൻ ഈ ഗുണ്ടകളുടെ ചോദ്യം ചെയ്യലിനിടക്ക് പറയുകയുണ്ടായി.
അതിന് നീയാരെടാ ഞങ്ങളെ നീയെന്ന് വിളിക്കാനെന്ന് ചോദിച്ചായി പിന്നത്തെ മർദ്ദനം. ഇവർക്കൊക്കെ നാട് ഭരിക്കാനുള്ള അധികാരം കൈവന്നാലുള്ള സ്ഥിതിയെക്കുറിച്ച് നമുക്ക് ഓർത്തു നോക്കാവുന്നതേയുള്ളൂ.
ഒരക്ഷരം പോലും വായിക്കാത്ത ഈ മലിനമനസുകൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എഴുത്തുകാരേയും കലാകാരന്മാരേയും വെട്ടിയൊതുക്കുന്ന ഇവർക്കെതിരെ സമൂഹ രോഷം ഉണരേണ്ടത് അത്യന്താപേക്ഷിതമാണ് എന്നഭ്യർത്ഥിച്ചുകൊണ്ട്
പ്രിയത്തിൽ,
മനോഹരൻ വി.പേരകം.
2.12.2020.

സുഹൃത്തുക്കളേ,
വായനക്കാരേ,
സഖാക്കളേ,

ഇന്നലെ ഞാൻ, എന്റെ ദേശത്തുതന്നെയുള്ള ഏതാനും താമരഗുണ്ടകളുടെ കൊടിയ മർദ്ദനത്തിനിരയായി…

Posted by Manoharan Vperakam on Tuesday, 1 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News