കര്‍ഷക പ്രക്ഷോഭം ഏഴാം ദിനവും ശക്തമായി തുടരുന്നു; കേന്ദ്രവുമായി നാളെ വീണ്ടും ചര്‍ച്ച

ദില്ലി അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുളള കര്‍ഷക പ്രക്ഷോഭം ഏഴാം ദിനവും ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസം കര്‍ഷകരുമായ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും കേന്ദ്ര നിര്‍ദേശം തള്ളിക്കളഞ്ഞ കര്‍ഷക സംഘടനകള്‍ സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ നാളെ വീണ്ടും ചര്‍ച്ച നടത്തും. അതിന് മുന്നോടിയായി കാര്‍ഷിക നിയമങ്ങളിലെ പ്രശനങ്ങള്‍ എന്തൊക്കെയാണെന്ന് ഇന്ന് എഴുതിനല്കാനും സംഘടനകളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ നില്‍പാടെത്തോടെയാണ് ഇന്നലെ ചേര്‍ന്ന യോഗം പരാജയപ്പെട്ടത്. ഇതോടെ നാളെ വീണ്ടും കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. കാര്‍ഷിക നിയമങ്ങളിലെ പ്രശ്‌നങ്ങള്‍ എന്തിക്കെയാണെന്ന് എഴുതിനല്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും നാളത്തെ ചര്‍ച്ചകള്‍. അതേ സമയം കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ കമ്മറ്റിയെ നിയോഗിക്കാമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. കര്‍ഷക പ്രക്ഷോഭം രൂക്ഷമായതോടെ കൂടുതല്‍ റോഡുകള്‍ അടച്ചു.

സിംഗു, ടിക്രി, ഗാസിപൂര്‍ അതിര്‍ത്തികള്‍ക്ക് പുറമെ ദില്ലി നോയിഡ ലിങ്കിലെ ചില്ല അതിര്‍ത്തിയും അടച്ചു. അതിനിടയില്‍ ജെജെപി ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളില്‍ നിന്നും ബിജെപിക്ക് സമ്മര്‍ദ്ദം ശക്തമാകുന്നുണ്ട്. ഹരിഹനായില്‍ സ്വതന്ത്ര എംഎല്‍എ ആയ സോംബിര്‍ സംഗവാന്‍ ഖട്ടര്‍ സര്‍ക്കാരിനുള പിന്തുണ പിന്‍വലിച്ചു.

ഘടകകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും മുന്നണി വിടുമെന്ന ഭീഷണി മുഴക്കുന്നുണ്ട്. ഇതോടെ കര്‍ഷക സമരം ഏതുവിധേനയും സമവായത്തിലെത്തിക്കാനാണ് കേന്ദ്രശ്രമം. കര്‍ഷക സംഘടനകള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News