പുതിയ കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന ഉപദേശവുമായി മേജര്‍ രവി

രാജ്യം മു‍ഴുവന്‍ കര്‍ഷകസമരത്തെ പിന്തുണച്ച് രംഗത്ത് എത്തുമ്പോള്‍ പുതിയ കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണെന്ന ഉപദേശവുമായി ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി. കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ടെന്നും മേജര്‍ രവി പറഞ്ഞു.

വിവിധ വിഷയങ്ങളെ കുറിച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ സംസാരിക്കവെയാണ് മേജര്‍ രവി തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്.

കര്‍ഷക സമരത്തില്‍ രാഷ്ട്രീയ അജണ്ടയുണ്ട്. അത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കോര്‍പ്പറേറ്റുകള്‍ പണം തന്നില്ലെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള പ്രവണതയുണ്ടോ എന്നുള്ളതില്‍ ഒരു വ്യക്തതവേണമെന്ന് താന്‍ എവിടേയോ പറയുന്നത് കേട്ടു. അതില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തിയാലും ഈ സമരം തീരില്ല. കാരണം അത് രാഷ്ട്രീയ അജണ്ടയാണെന്നും മേജര്‍ രവി പറഞ്ഞു.

കര്‍ഷകര്‍ക്ക് ഗുണം നല്‍കുന്ന ഒന്നാണ് പുതിയ കാര്‍ഷിക ബില്‍. എന്ത് തന്നെ ആയാലും കര്‍ഷകന്‍ മുടക്കുന്ന പണം നഷ്ടപ്പെടില്ലെന്ന് ബില്ല് ഉറപ്പ് നല്‍കുന്നുണ്ട്. ഉദാഹരണത്തിന് ഉള്ളിക്ക് 20 രൂപയാണ് മുടക്ക് മുതലെങ്കില്‍ 25 രൂപക്ക് തങ്ങള്‍ എടുക്കാമെന്ന് കോര്‍പ്പറേറ്റുകള്‍ കൃഷി ഇറക്കുന്നതിന് മുമ്പേ തന്നെ പറയുകയാണ്.

വിളവെടുക്കുമ്പോള്‍ ഉള്ളിക്ക് 10 രൂപ ആയാലും 25 രൂപ കര്‍ഷകന് കിട്ടും അതാണ് ഈ നിയമത്തിന്‍റെ ഗുണം. അതേ സമയം വിളവെടുപ്പ് സമയത്ത് ഉള്ളിക്ക് വില മുപ്പതോ നാല്പതോ ആയാലും നേരത്തെ ഉറപ്പിച്ച 25 രൂപയേ ലഭിക്കൂവെന്നും മേജര്‍ രവി പറഞ്ഞു.

എന്നാല്‍ ഉറപ്പാക്കുന്ന തുക നല്‍കാന്‍ കോര്‍പ്പറേറ്റുകള്‍ പൂര്‍ണ്ണ ഉത്തരവാദിയാകുമോ എന്നത് നിയമത്തില്‍ പറയുന്നില്ലെന്ന്‌ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയാലും കര്‍ഷക സമരം പിന്‍വലിക്കാനിടയില്ലെന്നും മേജര്‍ രവി പറഞ്ഞു.

ണ്ട്.’- അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News