മനോഹരമായ ഓർമ എന്ന് പാർവതി : നസ്രിയയുടെയും പാർവതിയുടെയും ആ ചിത്രം എടുത്തത് ഈ നായകനാണ്

പാർവതിയും നസ്രിയയും പൃഥ്വിരാജും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച അഞ്ജലി മേനോൻ ചിത്രമായിരുന്നു കൂടെയുടെ ചിത്രീകരണ സമയത്തെ ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറൽ . വിവാഹത്തിന് ശേഷം നസ്രിയ അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും കൂടെയ്ക്കുണ്ട്.

കഴിഞ്ഞദിവസം പാർവതിയോടൊപ്പമുള്ള ഒരു ചിത്രം നസ്രിയ പോസ്റ്റ് ചെയ്തിരുന്നു. രണ്ടുപേരും എന്തോ ആലോചിരിക്കുന്ന ഒരു ചിത്രമായിരുന്നു അത്. എന്നാൽ ഇന്നിതാ ആ ചിത്രത്തിന്റെ ഫോട്ടോഗ്രാഫഹ്‌റിനെ വെളിപ്പെടുത്തുന്ന ചിത്രമാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത് . നസ്രിയയുടേയും പാർവതിയുടേയും ഫോട്ടോയെടുക്കുന്ന പൃഥ്വിരാജ് ആണ് ചിത്രത്തിലുള്ളത്.


മനോഹരമായ ഓർമ എന്നാണ് പാർവതിയുടെ കമന്റ്.“സഹോദരി ആ ചിത്രം പോസ്റ്റ് ചെയ്തതുകൊണ്ട്,” എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിൽ പാർവതിയേയും നസ്രിയയേയും ടാഗ് ചെയ്തിട്ടുണ്ട്.

സിനിമാ രംഗത്ത് സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടിയാണ് നസ്രിയയെന്ന് പൃഥ്വിരാജ് നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഒരു സഹോദരി വേണമെന്ന് എന്നും ആഗ്രഹമുണ്ടായിരുന്നുവെന്നും സിനിമാ മേഖലയിൽ നിന്നും തനിക്ക് കിട്ടിയ സഹോദരിയാണ് നസ്രിയ എന്നും പറഞ്ഞത് ആരാധകർ ഏറ്റെടുത്തിരുന്നു

“സിനിമാ മേഖലയിൽ കൂടുതല്‍ പേരെയും സുഹൃത്തുക്കളായാണ് തോന്നിയിട്ടുള്ളത്. സഹോദരിയെ പോലെ തോന്നിയിട്ടുള്ളത് നച്ചുവിനെയാണ് (നസ്രിയ). ഫോണിലൂടെ സംസാരിച്ചപ്പോള്‍ നസ്രിയയോട് അങ്ങനെയൊരു ഫീലാണ് തോന്നിയിട്ടുള്ളത്. നസ്രിയ ഇടയ്ക്കിടെ വീട്ടില്‍ വരും. മകളുടെ അടുത്ത സുഹൃത്താണ്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News