ധനമന്ത്രിക്കെതിരെ പ്രതിപക്ഷം നൽകിയ അവകാശ ലംഘന നോട്ടീസ്; സ്പീക്കർ നിയമസഭാ എത്തിക്സ് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിട്ടു

ധനമന്ത്രി ഡോ.തോമസ് ഐസക്കിനെതിരെ പ്രതിപക്ഷം നൽകിയ അവകാശ ലംഘന നോട്ടീസ് സ്പീക്കർ നിയമസഭാ എത്തിക്സ് കമ്മറ്റിയുടെ പരിഗണനക്ക് വിട്ടു.

കിഫ്ബക്കെതിരെയുള്ള സി എ ജി റിപ്പോർട്ട് ധനമന്ത്രി പരസ്യമാക്കി എന്നാരോപിച്ചായിരുന്നു പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നൽകിയത്.

ഇക്കാര്യത്തിൽ ക‍ഴിഞ്ഞ ദിവസം ധനമന്ത്രി സ്പീക്കർക്ക് വിശദീകരണം നൽകിയിരുന്നു.സ്പീക്കറുടെ തീരുമാനം എന്താണോ അത് അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News