നടിയെ ആക്രമിച്ച കേസ്; സുപ്രീം കോടതിയെ സമീപിച്ചതായി സർക്കാർ വിചാരണക്കോടതിയെ അറിയിച്ചു

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതായി സർക്കാർ വിചാരണക്കോടതിയെ അറിയിച്ചു.

വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം നിരസിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി സമർപ്പിച്ചത്.

സർക്കാരിനു വേണ്ടി ജില്ലാ അഡീഷണൽ പ്രോസിക്യൂട്ടർ ജോർജ് ജോസഫാണ് വിചാരണക്കോടതിയിൽ ഹാജരായി ഇക്കാര്യം അറിയിച്ചത്. ഇതെത്തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 9 ലേയ്ക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here