കൃഷിയടക്കം എല്ലാം അംബാനിക്കും അദാനിക്കും; കര്‍ഷകര്‍ക്ക് ലാത്തിയും ജയിലും: പ്രശാന്ത് ഭൂഷണ്‍; മോദിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

കര്‍ഷകസമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും
‘മോദിയാണെങ്കില്‍ എന്തും സംഭവിക്കുമെന്നാന്ന് ആണ് മോദിയെ വിമര്‍ശിച്ചുെകാണ്ട് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്.

ദിവസങ്ങളായി തെരുവില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ അവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

ടെലികോമും, ചെറുകിട വ്യാപാരവും, പ്രതിരോധവും കൃഷിയും ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സുപ്രധാന മേഖലകളും അംബാനിക്കും അദാനിക്കും വിറ്റു, എന്നാല്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് ലാത്തിയും ജയിലുമാണെന്നാണ് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘മോദിയാണോ, എന്തും നടക്കും!’
‘ടെലികോമും, ചെറുകിട വ്യാപാരവും, പ്രതിരോധവും കൃഷിയും മോദി അംബാനിക്ക് നല്‍കി. എയര്‍പോര്‍ട്ടും റെയില്‍വേയും സോളാറും കൃഷിയും അദാനിക്കും നല്‍കി.കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിചാര്‍ജും ജയിലും.’ എന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റിനൊപ്പം പങ്കുവച്ച ചിത്രത്തില്‍ പറയുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ ഏഴു ദിവസത്തോളമായി പ്രതിഷേധത്തിലാണ്. ചൊവ്വാഴ്ച കേന്ദ്രം കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഡിസംബര്‍ മൂന്നിന് വീണ്ടും ചര്‍ച്ച നടത്തും.

വിഗ്യാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും കര്‍ഷകര്‍ തള്ളി.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമം തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്ന് കര്‍ഷകര്‍ പറഞ്ഞു. പാനല്‍ രൂപീകരിക്കാനുളള അനുയോജ്യമായ സമയം ഇതല്ലെന്നും അവര്‍ വ്യക്തമാക്കി.

പൊലീസിനെ ഉപയോഗിച്ച് കര്‍ഷക പ്രതിഷേധം തടയാന്‍ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെങ്കിലും കര്‍ഷക സമരങ്ങളെ പിന്തുണച്ച് ദല്‍ഹിയിലേക്ക് നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ ജെ.ജെ.പിയും കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News