അമേരിക്കന്‍ കമ്പനിയായ ഫൈസര്‍- ബയോഎന്‍ടെക് വികസിപ്പിച്ച കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കി യു.കെ. ഇതോടെ യു.കെ ഫൈസര്‍ വാക്‌സിന് നല്‍കുന്ന ലോകത്തെ ആദ്യ രാജ്യമായി.
ഫൈസര്‍ ബയേണ്‍ടെക്കിന്റെ കൊവിഡ് 19 വാക്‌സിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ അംഗീകരിച്ചതായി യു.കെ ഭരണകൂടം അറിയിക്കുകയായിരുന്നു. കൊവിഡിനെതിരെ 95 ശതമാനം ഫലപ്രാപ്തി നല്‍കുന്ന ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതമാണെന്നും എംഎച്ച്‌ആര്‍എ പറഞ്ഞു.
വാക്‌സിനേഷന്‍ പ്രവര്‍ത്തനം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. മുന്‍ഗണനാ പ്രകാരമായിരിക്കും വാക്‌സിനേഷന്‍. മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് ആദ്യം വാക്‌സിന്‍ എത്തിക്കുക. 20 മില്യണ്‍ ആളുകള്‍ക്കായി 40 മില്യണ്‍ ഡോസുകള്‍ക്ക് യുകെ ഓര്‍ഡര്‍ നല്‍കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ലോകത്താകമാനം വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഏറ്റവും വേഗത്തില്‍ ജനങ്ങളിലേക്കെത്തിയ വാക്സിന്‍ ഫൈസറിന്റേതാണ്. പരീക്ഷണ നടപടി ആരംഭിച്ച് പത്തു മാസത്തിനുള്ളിലാണ് വാക്‌സിന്‍ ജനങ്ങളിലേക്കെത്തുന്നത്. അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വാക്സിന്‍ 95 ശതമാനം വരെ ഫലപ്രദമാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
വിതരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു. അതേസമയം വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയാലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക്, ശാരീരിക അകലം, ഐസൊലേഷന്‍, ക്വാറന്റൈന്‍ തുടങ്ങിയ എല്ലാം വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങിയാലും ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വൈറസ് പടര്‍ച്ച തടയാനാണിത്.

Get real time update about this post categories directly on your device, subscribe now.