പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിൻ്റെ റിമാൻഡ് കാലാവധി നീട്ടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് റിമാൻഡ് ഈ മാസം 16 വരെയാണ് നീട്ടിയത്. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലൻസ്, കോടതിയെ അറിയിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഇബ്രാഹിം കുഞ്ഞിനെ വീഡിയോ കോൺഫറൻസിങ്
വഴിയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നായിരുന്നു മുൻ മന്ത്രിയെ വീണ്ടും ജഡ്ജിക്കു മുമ്പാകെ ഹാജരാക്കിയത്. തുടർന്ന് അന്വേഷണ സംഘത്തിൻ്റെ ആവശ്യപ്രകാരം ഇബ്രാഹിം കുഞ്ഞിൻ്റെ റിമാൻഡ് കാലാവധി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.

എന്നാൽ ചികിത്സയിലായതിനാൽ ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ തുടരും.കോടതി നിർദേശങ്ങൾ പാലിച്ച്,
ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തി ചോദ്യം ചെയ്ത വിവരം വിജിലൻസ് റിമാൻ്റ് റിപ്പോർട്ടിൽ വ്യക്തമാക്കി.എന്നാൽ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.ഈ സാഹചര്യത്തിൽ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാൻ അനുമതി തേടി വിജിലൻസ് വീണ്ടും കോടതിയിൽ അപേക്ഷ സമർപ്പിച്ചേക്കും.

കഴിഞ്ഞ മാസം 18നാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.തുടർന്ന് റിമാൻഡ് ചെയ്തെങ്കിലും ഇബ്രാഹിം കുഞ്ഞിൻ്റെ ആരോഗ്യനില കണക്കിലെടുത്ത് ആശുപത്രിയിൽ തുടരാൻ കോടതി അനുമതി നൽകുകയായിരുന്നു.ഇതിനിടെ ഇബ്രാഹിം കുഞ്ഞിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News