ഏല്ലാ സിനിമാ ലോക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കർഷകരുടെ അദ്ധ്വാനത്തിന്റെ ഫലം:ഹരീഷ് പേരടി

കർഷകർക്കുള്ള പിന്തുണ ഉറക്കെ പ്രഖ്യാപിച്ച് മലയാള ചലച്ചിത്ര നടൻ ഹരീഷ് പേരടി.നമ്മുടെ അടിസ്ഥാന ആവശ്യമായ ഭക്ഷണത്തെകുറിച്ചാണ് ഹരീഷ് പറഞ്ഞു തുടങ്ങുന്നത് .എല്ലാ സിനിമാ ലോക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കർഷകരുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടാണ്..ഈ കെട്ട കാലത്ത് അവർക്കുവേണ്ടി വാക്കുകൾ കൊണ്ടെങ്കിലും കൂടെ നിൽക്കേണ്ടേ?..എന്നാണ് ഹരീഷ് ചോദിക്കുന്നത്

കർഷകർക്ക് വേണ്ടി ചലച്ചിത്രപ്രവർത്തകർ സംസാരിക്കണം എന്ന ധ്വനി ഹരീഷിന്റെ വാക്കുകളിൽ ഉണ്ട് “ചരിത്രത്തിൽ നിങ്ങളുടെ വാക്കുകൾക്കും ഇടമുണ്ടാവും..സിനിമയിൽ അഭിനയിക്കാൻ ഭക്ഷണം കഴിച്ചാലല്ലേ നമുക്ക് ഊർജം കിട്ടുകയുള്ളു…ഭക്ഷണം കിട്ടാതായാൽ എന്ത് സിനിമ?..എന്ത് ജീവിതം ..”.

കുറിപ്പിന്റെ പൂർണ്ണ രൂപം :ഏല്ലാ സിനിമാ ലോക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കർഷകരുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടാണ് …നമുക്ക് അന്നം തരുന്ന പട്ടാളം നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തിലാണ്…അതിർത്തിയിലെ പട്ടാളക്കാരുടെ അത്ര തന്നെ പ്രാധാന്യമുള്ളവർ…ഏല്ലാ ഭാഷയിലുമുള്ള സിനിമകൾ കാണുന്നവർ…ഈ കെട്ട കാലത്ത് അവർക്കുവേണ്ടി വാക്കുകൾ കൊണ്ടെങ്കിലും കൂടെ നിൽക്കേണ്ടേ?..അതല്ലേ അതിന്റെ ശരി…ചരിത്രത്തിൽ നിങ്ങളുടെ വാക്കുകൾക്കും ഇടമുണ്ടാവും..സിനിമയിൽ അഭിനയിക്കാൻ ഭക്ഷണം കഴിച്ചാലല്ലേ നമുക്ക് ഊർജം കിട്ടുകയുള്ളു…ഭക്ഷണം കിട്ടാതായാൽ എന്ത് സിനിമ?..എന്ത് ജീവിതം …

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News