ഉഗ്രൻ മേക്കോവറില്‍ സര്‍പ്പാട്ട പരമ്പരൈയിൽ ആര്യ ; ബോക്‌സറായി ആര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

പാ രഞ്ജിത്തിന്റെ പുതിയ ചിത്രം ‘സര്‍പ്പാട്ട ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. നടന്‍ ആര്യയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോക്‌സര്‍ ആയാണ് സിനിമയില്‍ ആര്യയെത്തുന്നത്. ബോക്‌സിങ്ങ് റിങ്ങിനുള്ളില്‍ ആര്യ നില്‍ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ആരാധകർ ഏറെ സന്തോഷത്തിലാണ്.

കാബില എന്നാണ് ആര്യയുടെ കഥാപാത്രത്തിന്റെ പേര്.കഥാപാത്രത്തിനായി ഒരുങ്ങുന്ന വർക് ഔട്ട് വീഡിയോസ് ആര്യ നേരത്തെ പങ്കു വെച്ചിരുന്നു.പാ രഞ്ജിത്തും ആര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സര്‍പ്പാട്ട പരമ്പരൈ.

ചെന്നൈയിലെ സര്‍പ്പാട്ട  എന്ന  ബോക്‌സിങ് താരങ്ങളുടെ ചരിത്രവും ജീവിതവും രാഷ്ട്രീയവും പറയുന്നതായിരിക്കും ചിത്രമെന്നാണ് സൂചനകൾ. മദ്രാസ്, കബാലി, കാലാ എന്നെ ഹിറ്റ് സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് സര്‍പ്പാട്ട പരമ്പരൈ.അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയാണ് പുതിയ ചിത്രത്തിന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here