പലതരത്തിലുള്ള ചലഞ്ചുകൾ സോഷ്യൽ മീഡിയയിൽ ഉണ്ട്.കപ്പിള്‍ ചലഞ്ചും, ചിരിചലഞ്ചും ഒക്കെ ഇതിന്റെ ഭാഗമായിരുന്നു.ഇപ്പോൾ ട്രെൻഡിങ് ആയ ഒരു ചലഞ്ച് how it started how it’s going ആണ്.വർഷങ്ങൾക്കു മുൻപ് ഒരു കാര്യം തുടങ്ങുമ്പോൾ എങ്ങനെയായിരുന്നു, ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നതാണ് ഇപ്പോഴത്തെ വൈറൽ ചലഞ്ച്.
ഈ ചലഞ്ചിലൂടെ ഓരോരുത്തരും പറയുന്നത് ഓരോരുത്തരുടെയും ജീവിതത്തിൽ വന്ന മാറ്റത്തെക്കുറിച്ചാണ് .അന്നത്തെയും ഇപ്പോഴത്തെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് പലരും എവിടെ എത്തിനിൽക്കുന്നു എന്ന് പറയുന്നത്.
യുഎസിൽ നിന്നുള്ള ഒരു നഴ്സ് ഇപ്പോൾ ഈ ട്രൻഡിന്റെ ഭാഗമായി പങ്കു വെച്ച ഒരു ചിത്രം ഏറെ ചിന്തിപ്പിക്കും കാഴ്ചക്കാരെ.ഒരു സാധാരണ ആരോഗ്യ പ്രവർത്തക ഈ മഹാമാരിക്കാലത്ത് എങ്ങനെയായിരിക്കും എന്നതാണ് ചിത്രത്തിലൂടെ യുവതി വ്യക്തമാക്കുന്നത്.
How it started How it’s going pic.twitter.com/cg32Tu7v0B
— kathedrals🇺🇸 (@kathryniveyy) November 22, 2020
ഇരുപത്തെട്ട്‍ കാരിയായ കാതറിൻ കോവിഡ് കാലത്തേ ആരോഗ്യപ്രവർത്തകയെന്ന നിലയിൽ ഐ സി യു വിലെ രോഗികളെ പരിചരിക്കേണ്ടി വന്നു.ഇത്രയും ദിവസം മണിക്കൂറുകളോളം അവർ ധരിച്ച പി പി ഇ കിട്ടും മാസ്കും നൽകിയ പാടുകൾ മുഖത്ത് കാണാം.
മില്യൺ കണക്കിന് മെസേജുകളനു കാതറിന് ലഭിച്ചിരിക്കുന്നത്.ഞാൻ ഇപ്പോഴും നഴ്സിംഗ് എന്ന തന്റെ ജോലിയെ സ്നേഹിക്കുന്നു എന്നാണ് കാതറിൻ പറഞ്ഞിരിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.