അമൂല്‍ ഗേളിനൊപ്പം വെണ്ണ പങ്കിട്ട് ആന്‍റണി; ‘ജെല്ലിഗുഡ്’ പരസ്യം പങ്കുവച്ച് താരം

ജെല്ലിക്കെട്ടിന്‍റെ ഓസ്കര്‍ എന്‍ട്രി ആഘോഷിച്ച് അമൂല്‍ ഗ്രൂപ്പും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിന്‍റെ പശ്ചാത്തലത്തില്‍ പുതിയ പരസ്യമൊരുക്കിയാണ് സിനിമയുടെ ഓസ്കര്‍ എന്‍ട്രിയെ അമൂല്‍ കമ്പനി ആഘോഷിക്കുന്നത്. പരസ്യം ഓഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അമൂല്‍ പങ്കുവെച്ചത്.

അമൂല്‍ ഗേളിനൊപ്പം വെണ്ണ പങ്കിടുന്ന ആന്റണിയെയും, പിന്നില്‍ ‘കട്ടു എ പീസ് ഓഫ് ബട്ടര്‍?’ എന്ന് ചോദിച്ചു കൊണ്ടു നില്‍ക്കുന്ന പോത്തിനെയും, ഓസ്‌കര്‍ ശില്‍പവും പോസ്റ്ററില്‍ കാണാം. അമൂല്‍ ജല്ലി ഗുഡ് എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ‘ജല്ലിക്കെട്ട് , 2021 ഓസ്‌കറിലെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി’, എന്ന കുറിപ്പോടെയാണ് അമൂല്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

നടന്‍ ആന്റണി വര്‍ഗീസ് വര്‍ഗീസ് ഉള്‍പ്പടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘വാട്ട് ആന്‍ ഐഡിയ സേര്‍ജി’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ആന്റണി കുറിച്ചത്. ചക്‌ദേ ഇന്ത്യ, ധൂം, മേരി കോം, ബാഹുബലി തുടങ്ങിയ ചിത്രങ്ങള്‍ക്കും ഇതിന് മുമ്പ് അമൂല്‍ കാര്‍ട്ടൂണിക് പോസ്റ്റര്‍ ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News