കര്‍ഷക പോരാളികള്‍ക്ക് ഭക്ഷണവും അവശ്യ സൗകര്യങ്ങളും ഒരുക്കി യുകെ ആസ്ഥാനമായ ഖല്‍സ എയ്ഡ്

കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളുമെത്തിച്ച് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖല്‍സ എയ്ഡ്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് രാജ്യാന്തര തലത്തിലും പിന്‍തുണയേറുന്നു. ദില്ലിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളുമെത്തിച്ച് സിഖ് ചാരിറ്റി സംഘടനയായ ഖല്‍സ എയ്ഡ്. യു.കെയാണ് ഈ സംഘടനയുടെ ആസ്ഥാനം.

ദില്ലി ചലോ മാര്‍ച്ചിലെ 35 കാര്‍ഷിക സംഘടനകളുമായി ചേര്‍ന്നും ഖല്‍സ പ്രവര്‍ത്തിക്കുന്നുണ്ട്.

സമരം നടക്കുന്ന സിംഗു, തിക്‌രി അതിര്‍ത്തിയില്‍ ഖല്‍സയുടെ വോളണ്ടിയര്‍മാര്‍ സമൂഹ അടുക്കള തുറന്നിട്ടുണ്ട്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ട ഭക്ഷണവും വൈദ്യസഹായവും തങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി ഖല്‍സ ഡയറക്ടര്‍ അമര്‍പ്രീത് സിംഗ് പറഞ്ഞു.

സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് വേണ്ട സൗകര്യങ്ങളും സംഘടന ഒരുക്കുന്നുണ്ട്. അവര്‍ക്കായി എടുത്തുകൊണ്ടുപോയി ഉപയോഗിക്കാന്‍ കഴിയുന്ന 50 വാഷ്‌റൂമുകള്‍ക്ക് സംഘടന ഓര്‍ഡര്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News