എന്റെ ശക്തി. എന്റെ ദൗർബല്യം. എന്റെ എല്ലാം. ഞാൻ നിന്നെ സ്നേഹിക്കുന്നു’’ :പ്രിയങ്ക ചോപ്ര

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും നിക് ജൊനൊസിന്റെയും രണ്ടാം വിവാഹവാർഷികമാണിന്ന് .സോഷ്യൽ മീഡിയയിൽ നിക് പ്രിയങ്കക്കായി ആശംസകൾ അറിയിച്ചിരിക്കുകയാണ് .ഒപ്പം വിവാഹത്തിന്റെ ചിത്രങ്ങളും നിക് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Two years married to the most wonderful, inspiring and beautiful woman. Happy anniversary Priyanka Chopra I love you. ❤️

Posted by Nick Jonas on Tuesday, December 1, 2020

വളരെയേറെ അദ്ഭുതപ്പെടുത്തുന്ന, പ്രചോദിപ്പിക്കുന്ന, സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്തിട്ട് രണ്ടു വർഷം. ഹാപ്പി ആനിവേഴ്സറി പ്രിയങ്ക. ഐ ലൗവ് യു’’ എന്നായിരുന്നു ചിത്രം പങ്കുവച്ച് നിക് ജൊനാസ് കുറിച്ചത്.

നിക്കിന് ആശംസകൾ നേർന്ന് പ്രിയങ്ക ചോപ്രയും ചിത്രവും കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ‘എപ്പോഴും എനിയ്ക്കൊപ്പം നിൽക്കുന്ന എന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ടവന് ആശംസകൾ എന്നാണ് പ്രിയങ്കയുടെ പോസ്റ്റ്.

Happy 2 year anniversary to the love of my life. Always by my side. My strength. My weakness. My all. I love you Nick Jonas

Posted by Priyanka Chopra on Tuesday, December 1, 2020

‘‘എന്റെ ജീവിതത്തിലെ പ്രണയത്തിന് രണ്ടാം വിവാഹവാർഷികം ആശംസിക്കുന്നു. എന്നും എന്റെ അരികിൽ. എന്റെ ശക്തി. എന്റെ ദൗർബല്യം. എന്റെ എല്ലാം. ഞാൻ നിന്നെ സ്നേഹിക്കുന്നു’’– പ്രിയങ്ക കുറിച്ചു. നിക്കിന്റെ കയ്യും പിടിച്ച് നടന്നു പോകുന്ന ഒരു ചിത്രമാണ് പങ്കുവച്ചത്.

2018 ഡിസംബർ 1ന് രാജസ്ഥാനിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ചായിരുന്നു പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായത്.ഇരു താരങ്ങളുടെയും വിവാഹ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News