വളരെ വ്യാപകമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. ദഹനത്തെ സഹായിക്കുന്ന വീര്യംകൂടിയ ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ ദിശയില്‍ ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക.
ഭക്ഷണം കഴിച്ച് അല്‍പനേരം കഴിയുമ്പോള്‍ പുകച്ചിലും എരിച്ചിലുമായാണ് തുടക്കം. ശക്തമായി ഉയര്‍ന്നുപൊങ്ങുന്ന അമ്ളസ്വഭാവമുള്ള ലായനിയും വായുവും അന്നനാളത്തില്‍ പൊള്ളലുണ്ടാക്കും. ചിലരില്‍ പുളിരസം തികട്ടിവരാറുമുണ്ട്.
ഗ്രാസ്ട്രോ ഈസോഫാഗല്‍ റിഫ്ളക്സ് ഡിസീസ് അഥവാ ‘ഗര്‍ഡ്’ എന്ന ഈ അവസ്ഥയെ
അന്നനാളത്തെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന ലോവര്‍ ഈസോഫാഗല്‍ സ്ഫിങ്റ്റര്‍ എന്ന വാല്‍വിന്റെ താളംതെറ്റിയ പ്രവര്‍ത്തനങ്ങളാണ് നെഞ്ചെരിച്ചിലിനിടയാക്കുന്ന പ്രധാന കാരണം. താഴേക്ക് മാത്രം തുറക്കാനാവുന്ന ഒരു വാതില്‍ ആണ് ലോവര്‍ ഈസോഫാഗല്‍ സ്ഫിങ്റ്റര്‍ അഥവാ വൃത്തപേശികള്‍.
ഭക്ഷണം അന്നനാളത്തിലേക്ക് കടന്നുവരുമ്പോള്‍ ഈ വാല്‍വ് തുറക്കുകയും ആഹാരം ആമാശയത്തിലേക്ക് കടക്കുകയും ചെയ്യും. ഭക്ഷണം കടന്നുകഴിഞ്ഞാല്‍ ഉടനെ വാല്‍വ് താനേ അടയും. എന്നാല്‍, വാല്‍വ് ദുര്‍ബലമാകുമ്പോഴും ഇടക്കിടെ വികസിക്കുമ്പോഴും പകുതി ദഹിച്ച ഭക്ഷണങ്ങളും അമ്ളരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ കടക്കുന്നു. ഇങ്ങിനെ സംഭവിക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക.
1.എല്ലാ ദിവസവും ആഹാരം കഴിക്കുന്ന സമയ ക്രമം പാലിക്കുക.കൃത്യ സമയത്തുതന്നെ ഭക്ഷണം കഴിക്കുക .പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്
2,അസിഡിറ്റിക്കുള്ള മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ ആഹാരത്തിനു മുൻപ് കഴിക്കുക
ആന്റിബയോട്ടിക്ക് പോലെയുള്ള മറ്റു മരുന്നുകൾ ആഹാരത്തിനു ശേഷം കഴിക്കുക
3.ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കാതിരിക്കുക .ആഹാരത്തിനു ശേഷം മാത്രം വെള്ളം കുടിക്കുക.
4.പുളിപ്പുള്ള ഫലങ്ങൾ വെറും വയറ്റിൽ കഴിക്കരുത്.നാരങ്ങാ വെള്ളം പോലുള്ള പുളിപ്പുള്ള പാനീയങ്ങളും വെറും വയറ്റിൽ കഴിക്കാതിരിക്കുക
5.അധികമായി എരിവുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കുക/ കുറയ്ക്കുക
6.എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക /കുറയ്ക്കുക
7.ഉറക്കം വളരെ പ്രധാനമാണ് .ഏഴു മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങുക
8.അമിതമായ മാനസിക സമ്മർദം നെഞ്ചെരിച്ചിലിനു കാരണമാകാം.പോസിറ്റീവ് ആയി ചിന്തിക്കുക.മാനസികോല്ലാസത്തിനുള്ള വഴികൾ കണ്ടെത്തുക
9.വയർ നിറച്ചും കഴിക്കാതിരിക്കുക,പ്രത്യേകിച്ചും ഉറങ്ങുന്നതിനു മുൻപായി.
ഭക്ഷണം കഴിച്ച ശേഷം ഉടനെ ഉറങ്ങാതിരിക്കുക.ഭക്ഷണം ദഹിച്ച ശേഷം മാത്രം ഉറങ്ങുക
10.പുളിപ്പില്ലാത്ത തൈര് കഴിക്കുന്നത് നല്ലതാണ്.ഭക്ഷണത്തിൽ തൈരുകൂടുതലായി ഉൾപ്പെടുത്തുക
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നെഞ്ചെരിച്ചിൽ കുറക്കാൻ കഴിയും
https://www.facebook.com/drdbetterlife/

Get real time update about this post categories directly on your device, subscribe now.