കൊറോണക്കാലത്ത് ജനങ്ങളെ പട്ടിണിക്കിടാത്ത ഇടതുപക്ഷ സർക്കാറിനായിരിക്കും കേരള ജനത വോട്ട് നൽകുകയെന്ന് സംവിധായകൻ രഞ്ജിത്ത് .കോഴിക്കോട് കോർപ്പറേഷന്റെ എൽഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങിലാണ് സംസ്ഥാന സർക്കാറിന്റെ ഭരണ നേട്ടങ്ങളെക്കുറിച്ച് സംവിധായകൻ രഞ്ജിത്ത് വാചാലനായത് .
വയനാട്ടിലെ ഉൾനാട്ടിലുള്ളൊരു ചായക്കടക്കാരൻ തന്നോട് പങ്ക് വെച്ച കാര്യങ്ങൾ പറഞ്ഞായിരുന്നു സംസ്ഥാന സർക്കാറിന്റെ ജനോപകാര പ്രവർത്തനങ്ങൾ രഞ്ജിത്ത് വിവരിച്ചത്.
എന്തൊക്കെയാണ് ഇലക്ഷൻ വരുവല്ലേ എന്ന രഞ്ജിത്തിന്റെ കുശലാന്വേഷണത്തിൽ ഇവിടെ എന്താണ് വർഷങ്ങളായി ഇടതു പക്ഷം ഭരിക്കുന്ന പഞ്ചായത്തല്ലേ ,എൽ ഡി എഫ് അല്ലെ വരിക എന്ന് ചായക്കടക്കാരന്റെ മറുപടി.അതല്ല ഞാൻ ചോദിച്ചത്,അസംബ്ലി ഇലക്ഷൻ എന്താകും എന്നാണ് എന്ന് വിശദീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ
“പട്ടിണിക്കിട്ടില്ലല്ലോ സാറെ,ഈ കോവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങളെ റേഷന്കടകളിലൂടെ ഭക്ഷണമെത്തിച്ചു തന്നു സംരക്ഷിച്ചില്ലേ:പെൻഷൻ അവസ്ഥ അറിയാമോ സാറിന് 1400 രൂപയാണ്,ഇപ്പോൾ കുടിശിക ഇല്ല സാറെ.എല്ലാം സമയത്തു തന്നെ” അസംബ്ലി ഇലക്ഷൻ എന്താകും എന്ന ചോദ്യത്തിന് ഒരു സാധാരണക്കാരന്റെ മറുപടിയാണിത് .ഇതും കൂടി മാധ്യമങ്ങൾ കേൾപ്പിക്കണം”
ഈ ശബ്ദങ്ങളാണ് മാധ്യമങ്ങൾ പുറത്തെത്തിക്കേണ്ടതെന്നും ആ ശബ്ദമാണ് ജനവിധി തീരുമാനിക്കുന്നത് എന്നും രഞ്ജിത്ത് പറഞ്ഞു.കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് പ്രകടന പത്രിക മന്ത്രി ടി.പി. രാമകൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു രഞ്ജിത്ത്..

Get real time update about this post categories directly on your device, subscribe now.