ഞങ്ങളെ പറഞ്ഞ് പറ്റിച്ചു; അമിത് ഷായ്ക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍

കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ തങ്ങളെ പറഞ്ഞ് പറ്റിച്ചുവെന്ന് കര്‍ഷകര്‍ ചൊവ്വാ‍ഴ്ച നടത്തിയ ചര്‍ച്ചയില്‍ തങ്ങളെയും ക്ഷണിക്കുമെന്ന് പറഞ്ഞിട്ടും പങ്കെടുപ്പിച്ചില്ലെന്ന് ഓള്‍ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സര്‍ദാര്‍ വി.എം സിംഗ് പറഞ്ഞു.

അമിത് ഷായുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തങ്ങള്‍ ബുരൈയില്‍ നിലയുറപ്പിച്ചത് ബുരൈയില്‍ നിലയുറപ്പിക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു അതുകൊണ്ടാണ് ഉത്തരാഖണ്ഡിലേയും ഉത്തര്‍പ്രദേശിലേയും കര്‍ഷകര്‍ ഇങ്ങോട്ടുമാറിയത്. എന്നാല്‍ സര്‍ക്കാര്‍ ഞങ്ങളെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചില്ല’, വി.എം സിംഗ് പറഞ്ഞു.

അതേസമയം കര്‍ഷക സംഘടനകളുമായി ചൊവ്വാഴ്ച കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ അമിത് ഷാമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ എന്നിവരുമായാണ് അമിത് ഷാ ചര്‍ച്ച നടത്തുന്നത്.

വ്യാഴാഴ്ച കര്‍ഷകര്‍ക്ക് മുന്‍പില്‍ വെക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാവണമെന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് അമിത് ഷാ യോഗം വിളിച്ചിരിക്കുന്നത്. നേരത്തെ കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞത് അമിത് ഷായായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News