പെട്ടിമുടി, കരിപ്പൂര്‍ അപകടങ്ങളിലെ നഷ്ടപരിഹാര തുക; സര്‍ക്കാര്‍ നടപടിയില്‍ അപാകതയില്ല: ഹൈക്കോടതി

കൊച്ചി: പെട്ടിമുടി ദുരന്തത്തിലും കരിപ്പൂർ വിമാന അപകടത്തിലും വ്യത്യസ്ഥ തുകകൾ അടിയന്തിര നഷ്ടപരിഹാരമായി നൽകിയ സർക്കാർ നടപടിയിൽ അപാകതയില്ലന്ന് ഹൈക്കോടതി.

പെട്ടിമുടി ദുരന്തത്തിന് ഇരയായവരുടെ അവകാശികൾക്ക് 5 ലക്ഷവും കരിപ്പൂർ വിമാന ദുരന്തത്തിൽ പത്ത് ലക്ഷവും നഷ്ട പരിഹാരം നൽകിയ സർക്കാർ നടപടി വിവേചനപരമാണന്ന വാദത്തിൽ കഴമ്പില്ലന്ന് കോടതി വ്യക്തമാക്കി.

പെമ്പിളൈ ഒരുമൈ നേതാവും മുൻ ബ്ലോക് പഞ്ചായത്ത് അംഗവുമായ ഗോമതി അഗസ്റ്റിൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ദ്ധിവിഷൻ ബഞ്ച് പരിഗണിച്ചത്.

പെട്ടിമുടി ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ അനന്തരാവകാശികൾക്ക് 5 ലക്ഷം രൂപയാണ് അടിയന്തിര ധനസഹായം അനുവദിച്ചതെന്നും രേഖകൾ ഹാജരാക്കുന്ന മുറയ്ക്കാണ് തുക വിതരണം ചെയ്യുന്നതെന്നും ഇടുക്കി ജില്ലാ കളക്ടർ വിശദീകരിച്ചു.

എട്ട് കുംടുoബങ്ങൾക്ക് 5 സെന്റ് സ്ഥലം വീതം വീട് വയ്ക്കുന്നതിന് സൗജന്യമായി കൈമാറുമെന്നും സർക്കാർ അറിയിച്ചു.വീട്ടകളുടെ നിർമ്മാണത്തിന് കെ. ഡി.എച്ച് കമ്പനി സഗായം വാഗ്ദാനം നൽകിയിട്ടുള്ളതായും സർക്കാർ അറിയിച്ചു

ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൂടുതൽ നഷ്ടപരിഹാരത്തിനായി സിവിൽ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here