നടി നിഖില വിമലിന്റെ പിതാവ് എംആർ പവിത്രൻ അന്തരിച്ചു. 61 വയസ്സായിരുന്നു. കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. സംസ്കാരചടങ്ങുകൾ വെള്ളിയാഴ്ച സ്വദേശമായ തളിപ്പറമ്പ് തൃച്ചമ്പലത്ത് നടക്കും.
കലാമണ്ഡലം വിമലദേവിയാണ് ഭാര്യ. സ്റ്റാറ്റിറ്റിക്കൽ വകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ എംആര്‍ പവിത്രന്‍റെ രണ്ട് മക്കളില്‍ രണ്ടാമത്തെ മകളാണ് നിഖില. മൂത്ത മകൾ അഖില ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ തിയേറ്റർ ആർട്സിൽ റിസർച്ച് സ്കോളറാണ്.
“ലൗ 24×7” എന്ന സിനിമയിലൂടെയാണ് നിഖില വിമൽ ശ്രദ്ധിക്കപ്പെടുന്നത്. 2009ൽ “ഭാഗ്യദേവത” എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തിരുന്നു. “ഒരു യമണ്ടൻ പ്രേമകഥ”, “ഞാൻ പ്രകാശൻ”, “അരവിന്ദന്റെ അതിഥികൾ”,” അഞ്ചാം പാതിര”, ” മേരാ നാം ഷാജി” എന്നീ മലയാള ചിത്രങ്ങളിലും “വെട്രിവേൽ”, “കിഡാരി”, “പഞ്ചുമിട്ടായ്”, “തമ്പി”, “ഒൻപതു കിഴി സമ്പത്ത്” എന്നീ തമിഴ് ചിത്രങ്ങളിലും “ഗായത്രി”, “മേഡ മീഡ അഭായി” എന്നീ തെലുങ്ക് ചിത്രങ്ങളിലും നിഖില അഭിനയിച്ചിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.