കൊവിഡ്: ക്രിസ്തുമസ് കിറ്റ് വിതരണം ഇന്ന് ആരംഭിക്കും

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ നൽകുന്ന ക്രിസ്‌തുമസ്‌ കിറ്റിന്റെ വിതരണം ഇന്ന് മുതൽ ആരംഭിക്കും. 10 ഇനമാണ് കിറ്റിലുണ്ടാവുക. കിറ്റിനൊപ്പം തീരുമാനിച്ച മാസ്ക് വിതരണം മാറ്റി വച്ചതായി ഭക്ഷ്യമന്ത്രി പി.തിലോത്തമൻ അറിയിച്ചു.

കടല– 500 ഗ്രാം, പഞ്ചസാര– -500 ഗ്രാം, നുറുക്ക്‌ ഗോതമ്പ്‌–- ഒരു കിലോ, വെളിച്ചെണ്ണ–- അര ലിറ്റർ, മുളകുപൊടി–- 250 ഗ്രാം, ചെറുപയർ–- 500 ഗ്രാം, തുവരപ്പരിപ്പ്‌–- 250 ഗ്രാം, തേയില–- 250 ഗ്രാം, ഉഴുന്ന്‌–- 500 ഗ്രാം, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ക്രിസ്‌തുമസ്‌ കിറ്റ്‌ .

കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയുടെ ഭാഗമായി നമ്മുടെ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കുന്ന സ്ഥിതി വിശേഷമുണ്ടാകാൻ പാടില്ല…

Posted by Pinarayi Vijayan on Wednesday, 2 December 2020

എല്ലാ റേഷൻ കാർഡുടമകൾക്കും റേഷൻ കടകൾ മുഖേന കിറ്റ് ലഭ്യമാകും. ഡിസംബർ മാസത്തിലെ കിറ്റിൽ ഖാദിമാസ്ക് വിതരണം തീരുമാനിച്ചിരുന്നു.

എന്നാൽ ചില സാങ്കേതിക തടസ്സം നേരിട്ടതിന്നാൽ മാസ്ക് പിന്നീട് വിതരണം ചെയ്യുമെന്ന് മന്ത്രി പി.തിലോത്തമൻ അറിയിച്ചു. നേരത്തെ ഓഗസ്റ്റ് മാസം വരെ തീരുമാനിച്ചിരുന്ന കിറ്റ് വിതരണമാണ് സർക്കാർ ഡിസംബർ വരെ നീട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News