കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു

കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു. പരിസ്ഥിതി സൗഹൃദമായ വികസനോൻമുഖമായ ശ്രേഷ്ഠ നഗരമായി കോഴിക്കോടിനെ ഉയർത്തുന്നതിനാവശ്യമായ പദ്ധതികളാണ് എൽഡിഎഫ് അവതരിപ്പിക്കുന്നത്.മന്ത്രി ടി.പി.രാമകൃഷ്ണൻ സംവിധായകൻ രഞ്ചിത്തിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

കേരളത്തിലെ രണ്ടാമത്തെ മുൻസിപൽ കോർപ്പറേഷനായി രൂപീകരിച്ച കോഴിക്കോടിന്റെ സമഗ്ര പുരോഗതിക്കുതകുന്ന നിരവധിയായ പദ്ധതികളാണ് എൽഡിഎഫ് ആവിഷ്ക്കരിച്ചിരിക്കുന്നത്.

നിലവിലെ കൗൺസിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ച ലക്ഷ്യമിടുന്ന പദ്ധതികളാണ് പ്രകടനപത്രികയിലൂടെ എൽഡിഎഫ് ജനങ്ങളിലേക്കെത്തിച്ചത്.

നഗരഗതാഗതത്തിന് നൂതന സംവിധാനം, ശാസ്ത്രീയമായ അഴുക്ക്ചാൽ സംവിധാനം, പ്രഭാപൂരിതമായ കോഴിക്കോട്, ശുദ്ധജലം നഗരത്തിന്റെ അവകാശം , ശുചിത്വ സുന്ദര കോഴിക്കോട് തുടങ്ങി വൈവിധ്യങ്ങളായ നിരവധി പദ്ധതികൾ ഇതിലുൾപ്പെടുന്നു. മന്ത്രി ടി.പി. രാമകൃഷ്ണൻ സംവിധായകൻ രഞ്ചിത്തിന് നൽകി പ്രകടന പത്രിക പ്രകാശനം ചെയ്തു. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീംഎംപി സംസാരിച്ചു. എം വി ശ്രേയാംസ് കുമാർ എം പി ഉൾപ്പെടെയുള്ള Ldfനേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News