വീറുറ്റ ചോദ്യങ്ങളും ക്രിയാത്മക മറുപടികളുമായി സ്ഥാനാര്‍ത്ഥി സംഗമം

വീറുറ്റ ചോദ്യങ്ങളും അതിനോടുളള സ്ഥാനാര്‍ത്ഥികളുടെ ക്രിയാത്മകമായ മറുപടിയുമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. അടുത്ത അഞ്ച് വര്‍ഷം തങ്ങളെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയുടെ വികസനത്തെ പറ്റിയുളള കാ‍ഴ്ച്ചപ്പാട് അറിയുക എന്നത് അത് കൊണ്ട് തന്നെ പ്രധാനമാണ്.

നിലപാടുകളുടെ മാറ്റുരക്കുന്ന അത്തരം സംവാദങ്ങളാണ് ഒരു പരിധി വരെ ജനാധിപത്യത്തിന്‍റെ ശക്തി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാങ്ങോട് വാര്‍ഡില്‍ സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥി സംഗമം ഭിവി കൗണ്‍ലിറുടെ മാറ്റുരയ്ക്കലായി

പാങ്ങോട് വാര്‍ഡിലെ സ്ഥാനാര്‍ത്ഥികളുടെ സംഗമം നടക്കുന്ന വേദി. സദസില്‍ നിന്ന് എതിര്‍ രാഷ്ടീയ ചേരിയില്‍പ്പെട്ടവരുടെ ചോദ്യ ശരങ്ങള്‍ . ഇരുത്തം വന്ന രാഷ്ടീയകാരിയെ പോലെ ശരണ്യ എസ് നായര്‍ മറുപടി പറയുമ്പോള്‍ സദസില്‍ കരഘോഷം ഉയര്‍ന്നു.

ഗ്യാസിന്‍റെ വില മോദി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത് മുതല്‍ , വാര്‍ഡിലെ കുളം നികത്തിയതിന് വരെയുളള പ്രശ്നങ്ങള്‍ സദസിലുയര്‍ന്നു.

പ്രദേശിക വികസനം മുതല്‍ ,ഗൗരവമേറിയ രാഷ്ടീയ വിഷയങ്ങള്‍ വരെ സംവാദത്തിന് എരിവും പുളിയും പകര്‍ന്നു. ബിജെപി പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ കൊണ്ട് മൂടിയപ്പോള്‍ ചോദ്യങ്ങള്‍മറ്റ് സ്ഥാനാര്‍ത്ഥികളോടും ചോദ്യം ആവാം എന്ന് അവതാരകന്‍. അതിന് ശരണ്യയുടെ ക്ലാസ് മറുപടി ഇങ്ങനെ

ബിജെപി സ്ഥാനാര്‍ത്ഥിയായ ഒ പദ്മലേഖയും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അഡ്വ. സ്മിതാ സുരേഷുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശരണ്യ എസ് നായര്‍ക്കൊപ്പം മീറ്റ് ദി ക്യാന്‍ഡിഡേറ്റ് പരിപാടിയില്‍ പങ്കെടുത്തത്. പ്രദേശിക ക്ലബിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥി സംവാദം ചൂടേറിയ സംവാദത്തിന് വേദിയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News