ബിജെപിയുടെ വ്യാജപ്രചാരണത്തിന് ട്വിറ്ററിന്‍റെ തിരുത്ത്; ട്വിറ്ററിന്‍റെ നടപടി രാജ്യത്ത് ആദ്യം

കര്‍ഷക സമരത്തിനെതിരായ ബിജെപിയുടെ വ്യാജപ്രചാരണത്തെ പൊളിച്ച് ട്വിറ്റര്‍. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്ത വീഡിയോ ആണ് വ്യാജമാണെന്ന് ട്വിറ്റര്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി.

കര്‍ഷ പ്രക്ഷോഭത്തിന്‍റെ ഭാഗമായി രാഹുല്‍ ഗാന്ധി പങ്കുവച്ച ചിത്രം വ്യാജമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അമിത് മാളവ്യ ഈ വ്യാജ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത കര്‍ഷകന് നേരെ പൊലീസ് ഉദ്യോഗസ്ഥന്‍ ലാത്തി വീശുന്ന ചിത്രമാണ് രാഹുല്‍ പങ്കുവെച്ചിരുന്നത്.

‘ഇത് വളരെ ദുഃഖകരമായ ചിത്രമാണ്. ജയ് ജവാന്‍ ജയ് കിസാന്‍ എന്നായിരുന്നു നമ്മുടെ മുദ്രാവാക്യം. പ്രധാനമന്ത്രി മോദിയുടെ അഹങ്കാരം ജവാന്‍ കര്‍ഷകനെതിരെ നിലകൊള്ളുന്ന സ്ഥിതിയിലെത്തിച്ചു’ എന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ രാഹുല്‍ ഗാന്ധി പങ്കുവച്ച ചിത്രം ദുരുദ്ദേശത്തോടെയുള്ളതാണെന്നും കര്‍ഷകനെ ജവാന്‍ തൊടുകപോലും ചെയ്തിട്ടില്ലെന്നുമായിരുന്ന അമിത് മാ‍ളവ്യയുടെ മറുപടി ട്വീറ്റ്

എന്നാല്‍ യഥാര്‍ത്ഥ വീഡിയോയില്‍ കൃത്രിമം നടത്തിയാണ് അമിത് മാളവ്യ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് ട്വിറ്റര്‍ കണ്ടെത്തി, അക്കാര്യം അടയാളപ്പെടുത്തിയത്.

മാളവ്യ പങ്കുവച്ച വീഡിയോ കൃത്രിമമായി മുറിച്ചെടുത്തതാണെന്ന് വ്യക്തമാക്കി ആള്‍ട്ട് ന്യൂസും, ബൂം ലൈവും രംഗത്തെത്തി. ഇവര്‍ പുറത്തുവിട്ട യഥാര്‍ത്ഥ വീഡിയോയില്‍ കര്‍ഷകനെ പൊലീസ് ലാത്തി ഉപയോഗിച്ച് തല്ലുന്നത് വ്യക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News