നേരം ഇരുട്ടിയാൽ അടച്ച് പൂട്ടാത്ത, ഗേറ്റുകളോ , കാവൽകാരോ ഇല്ലാത്ത … ജനങ്ങളുടെ ആവലാതി കേന്ദ്രമാണ് അയാൾ

നേതാവ് അല്ലാത്തപ്പോൾ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാൽ അനുയായിയെപ്പോലെയും പ്രവർത്തിക്കുന്നവർ രാഷ്ട്രീയത്തിൽ അത്യപൂർവ്വമാണ് .ഇത്തരം നിരവധി അപൂർവ്വതകളുടെ ആകെ തുകയാണ് ആർ .റിയാസ്. അധികാരം ഇല്ലാത്തപ്പോഴും റിയാസ് സാധാരണക്കാരൻ്റെ പഞ്ചായത്ത് ആപ്പീസ് ആണ് .

24 മണിക്കൂറും തുറന്ന് കിടക്കുന്ന.. നേരം ഇരുട്ടിയാൽ അടച്ച് പൂട്ടാത്ത, ഗേറ്റുകളോ , കാവൽകാരോ ഇല്ലാത്ത …
ജനങ്ങളുടെ ആവലാതി കേന്ദ്രമാണ് അയാൾ.. അതിര് തർക്കം മുതൽ അസാധ്യ കാര്യങ്ങൾ വരെ സ്വീകരിക്കുന്ന പരാതിപ്പെട്ടി ….

ഏത് പാതിരാത്രിയിലും നാലാമത്തെയോ അഞ്ചാമത്തയോ റിങ്ങിൽ അയാൾ ആർക്കും അവൈലബിൾ ആണ്.
വായിക്കുന്ന ചിലരെങ്കിലും ഇതൊക്കെ പ്രദേശിക രാഷ്ട്രീയ പ്രവർത്തകർ ചെയ്യുന്നതല്ലേ എന്ന് കരുതിയേക്കാം. ശരിയാണ് ഇതൊക്കെ അയാൾ പ്രതിധാനം ചെയ്യുന്ന പാർട്ടിയുടെ സാധാരണക്കാരായ പ്രവർത്തകർ ചെയ്യുന്നതാണ്.
ഒരു പ്രദേശത്തിൻ്റെ സാമൂഹ്യ അവസ്ഥയെ തന്നെ മാറ്റി മറിക്കുന്ന ചില ജനകീയ ക്യാംപെയിനുകൾ ഉണ്ട്. അത്തരം ജനകീയ മുന്നേറ്റങ്ങളുടെ കമാൻഡർ – ഇൻ – ചീഫ് ആണ് അയാൾ .

ആരും പട്ടിണി കിടക്കാതിരിക്കുന്ന വിശപ്പ് രഹിത മണ്ണഞ്ചേരി .. പാവപ്പെട്ട കുട്ടികൾക്ക് വസ്ത്രം എത്തിച്ച് കൊടുക്കുന്ന ക്യാംപെയിൻ.. പെയിൻ ആൻറ് പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ .. ആലോചനയിൽ
ആസൂത്രണത്തിൽ, എക്സിക്യൂഷനിൽ എല്ലാം നിങ്ങൾക്ക് അയാളെ കാണാം. കമ്മ്യൂണിസ്റ്റുകാരൻ ജലത്തിലെ മൽസ്യമാകണമെന്നത് റിയാസിൻ്റെ കാര്യത്തിൽ 100 % ശരിയാണ്.

അയാളുടെ കൈയ്യൊപ്പോ ,കാൽപ്പാടോ പതിയാത്ത സ്ഥലങ്ങളോ പദ്ധതികളൊന്നും മണ്ണഞ്ചേരിയിലോ സമീപ സ്ഥലങ്ങളിലോ ഇല്ല ക്രിയേറ്റീവും ,അതിൻ്റെ എത്രയോ മടങ്ങ് കൺസ്ട്രറ്റീവും ആയ നേതാവ് ആണ് അയാൾ ..
കേരളം മാരാരികുളത്തേക്ക് ഉറ്റുനോക്കുന്നു ,മാരാരികുളം മണ്ണഞ്ചേരിയിലേക്കും ,കഞ്ഞിക്കുഴിയിലേക്കും പാതിരാപള്ളിയിലേക്കും കണ്ണ് നട്ട് നിൾക്കുന്നു എന്നത് ഒരിക്കലും അതിശയോക്തി പരമല്ല .
‘സമരമില്ലെങ്കിൽ മരമാകും നരൻ ‘ എന്ന് എഴുതിയത് കുഞ്ഞുണ്ണി മാഷ് ആണ്. ജീവിതം തന്നെ സമരം ആക്കിയവന് തിരഞ്ഞെടുപ്പ് ഒരു അഗ്നിപരീക്ഷയൊന്നുമല്ല .

15 വർഷങ്ങൾക്ക് മുൻപ് ആർ റിയാസ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമായി ജയിച്ചത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷവുമായിട്ടാണ്. റിയാസ് വിജയിക്കുമെന്നതിൽ എതിരാളികൾക്ക് പോലും സംശയം ഉണ്ടാവില്ല. റിയാസിനെതിരെ മൽസരിക്കുന്നതും ,കറങ്ങുന്ന വാതിലിനെ ലക്ഷ്യമാക്കി പന്തെറിയുന്നതും വൃഥാ വ്യായാമങ്ങൾ ആണെന്ന് രാഷ്ട്രീയ എതിരാളികൾ പോലും സ്വകാര്യമായി സമ്മതിക്കും. ഭൂരിപക്ഷത്തെ പറ്റിയേ ഞാനും ആശങ്കപ്പെടുന്നുള്ളു.
“The task of the leader is to get his people from where they are to where they have not been.” ― Henry Kissinger

കടപ്പാട് Jeevan Kumars

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News