സന്തോഷ ചിത്രം പങ്ക് വെച്ച് സംവൃത സുനിൽ

samvritha sunil

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ.രസികൻ എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സംവൃത പിന്നീട് യുവ നായികമാരിൽ ശ്രദ്ധേയയായി. 2015 ഫെബ്രുവരി 21 ന് അഖിൽ രാജുമായുള്ള വിവാഹത്തോടെ യു എസിലേക്ക് താമസം മാറി.അഭിനയിൽ ചെറിയ ഇടവേള നൽകി.പിന്നീട് 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയ സംവൃത ടെലിവിഷനിലും സജീവമായിരുന്നു.

അഭിനയത്തിൽ സജീവമല്ലെങ്കിലും സംവൃത ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷവും,രുദ്ര എന്ന പേരും ചോറൂൺ വിശേഷങ്ങളുമെല്ലാം സംവൃത ആരാധകരുമായി പങ്കുവച്ചിരുന്നു.

യു എസിൽ നിന്നും ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള മനോഹരമായ ഒരു ചിത്രമാണ് സംവൃത പങ്കുവച്ചിരിക്കുന്നത്. രുദ്രയെ എടുത്തുയർത്തുന്ന സംവൃതയേയും തൊട്ടടുത്തിരിക്കുന്ന ഭർത്താവ് അഖിലിനേയും മകൻ അഗസ്ത്യയേയും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News