ബുറേവി ചുഴലിക്കാറ്റിന്റെ ഗതി മാറുന്നു; പൊന്‍മുടി വഴി സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ ഗതിമാറുന്നതായി റിപ്പോര്‍ട്ട് എന്നാല്‍ ദുരന്ത നിവാരണ അതോറിറ്റി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ തലസ്ഥാനത്തിന്റെ തീരമേഖലകള്‍ വഴിയാവും ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കുകയെന്നായിരുന്നു കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.

ഇതിനെ തുടര്‍ന്ന് തിരുവനന്തപുരത്തിന്റെ തീരമേഖലകളില്‍ അതിതീവ്ര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിലവില്‍ ശ്രീലങ്കന്‍ തീരത്തുള്ള ബുറേവി ചുഴലിക്കാറ്റിന്റെ ഗതിയില്‍ ചെറിയാ മാറ്റം സംഭവിക്കുന്നതായും സംസ്ഥാനത്തിന്റെ തീരമേഖലയില്‍ നിന്ന് മാറി മലയോര മേഖലയിലേക്കും സഞ്ചരിക്കുന്നതായി റിപ്പോര്‍ട്ട്.

പൊന്‍മുടി വഴിയായിരിക്കും ബുറേവി സംസ്ഥാനത്തേക്ക് പ്രവേശിക്കുകയെന്നാണ് പുതിയ വിവരം എന്നാല്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കുന്നു.

അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.അഗ്‌നിരക്ഷ സേന പൂര്‍ണമായി സജ്ജം.

സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ വിവിധ മേഖലകളില്‍ വിന്യസിച്ചുവെന്നും എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍ കെ. കെ ഷിജു അറിയിച്ചു. മണിയാര്‍ ഡാം ബാരേജ് ആവശ്യമെങ്കില്‍ ഒരു മീറ്റര്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂഴിയാര്‍ ഡാമും തുറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News